Follow KVARTHA on Google news Follow Us!
ad

കൊവിഡ്-19 മഹാമാരിയെ തുടര്‍ന്ന് അമേരിക്ക നേരിടുന്ന ദുരന്തത്തിന്റെ ഞെട്ടിപ്പിക്കുന്ന നേര്‍ക്കാഴ്ച; ശ്മശാനത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കിനകത്ത് നിറയെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍

നിര്‍ത്തിയിട്ട ചില വാഹനങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നെന്നും ഒരുതരം ദ്രാവകം ഒഴുകിയിറങ്ങുന്നതായും ഉള്ള ഫോണ്‍ കോളിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് News, World, America, New York, Dead Body, Funeral, COVID19, Dozens of dead bodies found in trucks at New York

ന്യൂയോര്‍ക്ക്: (www.kvartha.com 01.05.2020) നിര്‍ത്തിയിട്ട ചില വാഹനങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നെന്നും ഒരുതരം ദ്രാവകം ഒഴുകിയിറങ്ങുന്നതായും ഉള്ള ഫോണ്‍ കോളിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് പൊലീസ് അവിടേക്ക് പാഞ്ഞെത്തി. ബ്രൂക്ലിനിലെ യൂടിക അവന്യൂവിലെ ശ്മശാനത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കുകള്‍ തുറന്നു നോക്കിയപ്പോള്‍ അകത്ത് നിറയെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍. അടുക്കിയിട്ട നിലയിലുള്ള മൃതദേഹങ്ങളില്‍ നിന്നും രൂക്ഷഗന്ധം പരത്തി പുറത്തേക്ക് ഒഴുകിയറങ്ങുന്ന കൊഴുത്ത ദ്രാവകം.

യൂടിക അവന്യൂവിലെ ആന്‍ഡ്ര്യൂ ടി ക്ലെക്ലി ശവസംസ്‌കാര കേന്ദ്രത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ട്രക്കുകളില്‍ നിന്നുള്ള ഈ കരളലയിക്കുന്ന കാഴ്ച കൊവിഡ് 19മഹാമാരിയെ തുടര്‍ന്ന് അമേരിക്ക നേരിടുന്ന ദുരന്തത്തിന്റെ ഞെട്ടിപ്പിക്കുന്ന നേര്‍ക്കാഴ്ചയാകുകയാണ്.

News, World, America, New York, Dead Body, Funeral, COVID19, Dozens of dead bodies found in trucks at New York

മഹാമാരിയില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങളുടെ ആധിക്യം കാരണം ജോലിക്കാര്‍ വിശ്രമമില്ലാതെ പണിയെടുത്തിട്ടും സംസ്‌കരിച്ചു തീരുന്നില്ല. സൂക്ഷിക്കാനിടമില്ലാത്തതിനാല്‍ ചില ശവസംസ്‌കാരകേന്ദ്രങ്ങള്‍ ഏസി ട്രക്കുകള്‍ വാടകയ്‌ക്കെടുത്താണ് ഈ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. ഈ മൃതദേഹങ്ങളാണ് അഴുകിത്തുടങ്ങിയത്.

മുന്‍ഗണനാക്രമം അനുസരിച്ചാണ് സംസ്‌കാരം നടക്കുന്നത്. വിശ്രമമില്ലാതെ ജോലിയെടുക്കുന്നുണ്ടെന്നും എന്നാല്‍, എല്ലാ മൃതദേഹങ്ങളും ഉടനെ സംസ്‌കരിച്ച് തീര്‍ക്കാനാകുന്നില്ലെന്നുമാണ് ശ്മശാനം നടത്തിപ്പുകാര്‍ പറയുന്നത്. ന്യൂയോര്‍ക്കില്‍ മൃതദേഹം സംസ്‌കരിക്കാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ടിവരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രമുഖ ആശുപത്രികളിലെല്ലാം ശീതീകരിച്ച ഇത്തരം ട്രക്കുകളുടെ നീണ്ട നിരയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേകബാഗുകളില്‍ പൊതിഞ്ഞാണ് ഇതില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ബ്രൂക്ലിനില്‍ കണ്ടെത്തിയ ട്രക്കുകളില്‍ ശീതീകരണ സംവിധാനം ഇല്ലായിരുന്നെന്നും വെറും ഐസ് കട്ടകള്‍ക്ക് മുകളില്‍ മൃതശരീരങ്ങള്‍ വെച്ചിരിക്കുകയായിരുന്നെന്നും അധികൃതര്‍ പറയുന്നു.

ആഴ്ചകള്‍ക്കിടെ 14,000-ത്തിലധികംപേരാണ് ന്യൂയോര്‍ക്കില്‍ മാത്രം മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Keywords: News, World, America, New York, Dead Body, Funeral, COVID19, Dozens of dead bodies found in trucks at New York