Follow KVARTHA on Google news Follow Us!
ad

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1993 പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 35,043 ആയി ഉയര്‍ന്നു; മരിച്ചവരുടെ എണ്ണം 1,147

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1993 New Delhi, News, Health, Health & Fitness, Patient, hospital, Treatment, Mumbai, Maharashtra, National,
ന്യൂഡെല്‍ഹി: (www.kvartha.com 01.05.2020) കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1993 പേര്‍ക്ക് . ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 35,043 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,147, വ്യാഴാഴ്ച മാത്രം 73 പേരാണ് മരിച്ചത്. ഇതുവരെ 8,889 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലാണ് വൈറസ് ബാധ ഏറ്റവും ഗുരുതരമായ നിലയില്‍ തുടരുന്നത്. 10,498 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ ഏഴായിരത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയില്‍ നിന്നുമാണ്. മഹാരാഷ്ട്രയില്‍ വൈറസ് ബാധിച്ച് മരിച്ചത് 459 പേരാണ്. 1773 പേര്‍ സുഖം പ്രാപിച്ചു.

COVID-19 Cases In India Cross 35,000, Biggest Jump In 24 Hours: 10 Points, New Delhi, News, Health, Health & Fitness, Patient, Hospital, Treatment, Mumbai, Maharashtra, National.

ഗുജറാത്തില്‍ 4395 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 613 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍, 214 പേര്‍ മരിച്ചു. ഡെല്‍ഹി -315 മധ്യപ്രദേശ് -2660, രാജസ്ഥാന്‍ - 2584, തമിഴ്നാട് - 2323 എന്നിങ്ങനെ പോകുന്നു വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ച കേസുകള്‍.

അതേസമയം കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഇനി രണ്ടു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ലോക്ക് ഡൗണ്‍ ഇളവുകളോടെ നീട്ടിയേക്കുമെന്നാണ് സൂചന. രാജ്യത്തെ 130 ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് കോട്ടയവും കണ്ണൂരുമാണ് റെഡ്‌സോണ്‍ ജില്ലകള്‍.

Keywords: COVID-19 Cases In India Cross 35,000, Biggest Jump In 24 Hours: 10 Points, New Delhi, News, Health, Health & Fitness, Patient, Hospital, Treatment, Mumbai, Maharashtra, National.