Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ പഠനം ഓണ്‍ലൈന്‍ വഴി: ക്ലാസുകള്‍ യൂട്യൂബില്‍

അടുത്ത അധ്യയന വര്‍ഷമായ സെപ്തംബറിലേക്ക് കാത്തു നില്‍ക്കാതെ സംസ്ഥാന Kannur, News, Kerala, Study, Study class, Students, Education

കണ്ണൂര്‍: (www.kvartha.com 01.05.2020) അടുത്ത അധ്യയന വര്‍ഷമായ സെപ്തംബറിലേക്ക് കാത്തു നില്‍ക്കാതെ സംസ്ഥാന സര്‍ക്കാരിന്റെയും യുജിസിയുടെയും നിര്‍ദേശാനുസരണം ഓണ്‍ലൈനിലൂടെ വിദൂര വിദ്യാഭ്യാസ പഠനത്തിന് സൗകര്യമൊരുക്കി കണ്ണൂര്‍ സര്‍വകലാശാലയും. യുജി, പിജിതലത്തില്‍ വിദൂരവിദ്യാഭ്യാസവിഭാഗം ഏര്‍പ്പെടുത്തിയിട്ടുള്ള കോഴ്സുകള്‍ക്ക് 13 കോണ്‍ട്രാക്ട് അധ്യാപകരാണു ശിക്ഷണം നല്‍കിവരുന്നത്. ഓരോ ദിവസവും 250ഓളം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ നേരിട്ടുപങ്കെടുക്കുന്നുണ്ട്. പരോക്ഷമായി മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ഇതിന്റെ ഗുണഫലം അനുഭവിക്കാനാകും.

ഓരോ വിഷയത്തിനും പ്രത്യേകം വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് വിദ്യാര്‍ത്ഥികളെ ഏകോപിപ്പിക്കുന്നത്. ഓഡിയോ ക്ലിപ്പിംഗ് വഴിയും യൂട്യൂബിലൂടെയുമാണ് ക്ലാസുകള്‍ പ്രധാനമായും നടത്തിവരുന്നത്. ഗൃഹപാഠങ്ങള്‍ നല്‍കുക, പഴയ ചോദ്യപേപ്പറുകള്‍ ചര്‍ച്ചചെയ്യുക, വിശദമായ പഠനക്കുറിപ്പുകള്‍ തയാറാക്കി അയച്ചുകൊടുക്കുക തുടങ്ങിയ രീതികളും അധ്യാപകര്‍ അവലംബിക്കുന്നു. ക്ലാസ് നടത്തിപ്പിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഓരോ ദിവസവും അധ്യാപകര്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കും.

ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ പ്രത്യേകം വെബ്‌സൈറ്റും സര്‍വകലാശാല രൂപപ്പെടുത്തിവരുകയാണ്. ഐടി സെന്ററിന്റെയും ഐടി പഠനവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഇ-ലേണിംഗ് പോര്‍ട്ടല്‍ തയാറാക്കുന്നത്. വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെയും വിവിധ പഠനവകുപ്പുകളുടെയും ഓണ്‍ലൈന്‍ പഠന സാമഗ്രികളും ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ ഇ-ലേണിംഗ് പോര്‍ട്ടലുകളുടെ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാക്കും.

Kannur, News, Kerala, Study, Study class, Students, Education, Kannur university, Youtube, Class, Classes on Youtube at kannur university

Keywords: Kannur, News, Kerala, Study, Study class, Students, Education, Kannur university, Youtube, Class, Classes on Youtube at kannur university