Follow KVARTHA on Google news Follow Us!
ad

നിസാമുദ്ദീനിലെ തബ് ലീഗ് സംഘമത്തില്‍ പങ്കെടുത്ത കണ്ണൂര്‍ സ്വദേശികളെ നിരീക്ഷണത്തിലാക്കി

നിസാമുദ്ദീനിലെ തബ്‌ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഡെല്‍ഹിയില്‍നിന്ന് മര്‍ക്കസ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത് 4000 പേരാണ്. News, Kerala, Kannur, COVID19, Health, Diseased, Lockdown, Tamilnadu, Foreigners, The Kannur natives who were involved Nizamuddin were kept under surveillance

കണ്ണൂര്‍: (www.kvartha.com 01.04.2020) നിസാമുദ്ദീനിലെ തബ്‌ ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഡെല്‍ഹിയില്‍നിന്ന് മര്‍ക്കസ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത് 4000 പേരാണ്. കേരളത്തില്‍നിന്ന് 69പേര്‍ ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഇതില്‍ പത്തു പേര്‍ കണ്ണൂര്‍ സ്വദേശികളാണെന്നും ഇവരെ നിരീക്ഷണത്തിലുമാക്കിയിട്ടുണ്ട്.

News, Kerala, Kannur, COVID19, Health, Diseased, Lockdown, Tamilnadu, Foreigners, The Kannur natives who were involved Nizamuddin were kept under surveillance

അതേസമയം നിസാമുദ്ദീനിലെ ചടങ്ങില്‍ പങ്കെടുത്ത് തമിഴ്നാട്ടിലേക്കും തെലങ്കാനയിലേക്കും മടങ്ങിയ 65 പേര്‍ക്ക് കൂടി കൊവിഡ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. മലേഷ്യയില്‍ കോവിഡ് പടരാന്‍ ഇടയാക്കിയ സമാന സമ്മേളനത്തില്‍ പങ്കെടുത്ത പലരും നിസാമുദ്ദീനിലും എത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. നിസാമുദ്ദിന്‍ സംഭവത്തിനു ശേഷവും സമൂഹവ്യാപന സ്ഥിതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് നിസാമുദ്ദീനിലെ കാഴ്ചകള്‍ ഉയര്‍ത്തുന്ന ആശങ്ക ചെറുതല്ല. ചടങ്ങില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം പേര്‍ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോള്‍ ചെറിയ മുറികളില്‍ ആയിരത്തഞ്ഞൂറോളം പേരാണ് തിങ്ങിഞെരുങ്ങി കഴിഞ്ഞത്. 2,191 വിദേശികള്‍ സമ്മേളനത്തിനെത്തി. ഇതില്‍ 824 പേര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി. തമിഴ്നാട്ടിലേക്ക് പോയത് 125 വിദേശികളാണ്

Keywords: News, Kerala, Kannur, COVID19, Health, Diseased, Lockdown, Tamilnadu, Foreigners, The Kannur natives who were involved Nizamuddin were kept under surveillance