Follow KVARTHA on Google news Follow Us!
ad

ഒമാനില്‍ ആദ്യ കൊവിഡ് മരണം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കൊവിഡ് 19 വൈറസ് ബാധയേറ്റുള്ള ആദ്യ മരണം ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തു Muscat, News, Gulf, World, Death, Patient, COVID19
മസ്‌കറ്റ്: (www.kvartha.com 01.04.2020) കൊവിഡ് 19 വൈറസ് ബാധയേറ്റുള്ള ആദ്യ മരണം ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തു. 72കാരനായ സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച രാത്രി അറിയിച്ചു. ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് ഒമാനില്‍ ഇതുവരെ 192 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 34 പേര്‍ക്ക് രോഗം ഭേദമായി.

അതേസമയം വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബുധനാഴ്ച മുതല്‍ ഒമാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങി യാത്ര ചെയ്യുന്നത് വിലക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ വളരെ കുറവ് ജീവനക്കാരെ മാത്രമേ ഓഫീസില്‍ ജോലിക്ക് നിയോഗിക്കാവൂ. ഗവര്‍ണറേറ്റുകള്‍ക്കിടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി പൊതു ജനങ്ങള്‍ക്ക് വേണ്ടി സായുധസേന പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

Muscat, News, Gulf, World, Death, Patient, COVID19, Oman, Report, Office, Job, Oman reports first COVID-19 death

Keywords: Muscat, News, Gulf, World, Death, Patient, COVID19, Oman, Report, Office, Job, Oman reports first COVID-19 death