Follow KVARTHA on Google news Follow Us!
ad

നെയ്മറിന്റെ അമ്മ വീണ്ടും പ്രണയത്തില്‍; കാമുകന്‍ മകനേക്കാള്‍ ആറ് വയസ് കുറവുള്ള 22കാരന്‍!

ഫുട്‌ലോള്‍ ഇതിഹാസം നെയ്മറിന്റെ കുടുംബജീവിതമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. നെയ്മറിന്റെ അമ്മ നദിന്‍ ഗോണ്‍കാള്‍വ്‌സിന്റെ പുതിയ പ്രണയം അല്‍പം News, World, London, Football, Neymar, Mother, Love, News Paper, Entertainment, Neymar’s mother starts love relationship with 22 year old gamer and model

ലണ്ടന്‍: (www.kvartha.com 13.04.2020) ഫുട്‌ലോള്‍ ഇതിഹാസം നെയ്മറിന്റെ കുടുംബജീവിതമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. നെയ്മറിന്റെ അമ്മ നദിന്‍ ഗോണ്‍കാള്‍വ്‌സിന്റെ പുതിയ പ്രണയം അല്‍പം കൗതുകം ഉണര്‍ത്തുന്നതാണ്. 55കാരിയായ നദിന്‍ 22കാരനായ തിയാഗോ റാമോസിനെയാണ് പ്രണയിക്കുന്നത്. 28കാരനായ നെയ്മറിനേക്കാള്‍ 6 വയസ്സ് കുറവാണ് റാമോസിന്. ഏറെ സന്തോഷത്തോടെയാണ് അമ്മയുടെ പ്രണയത്തെ നെയ്മര്‍ സ്വാഗതം ചെയ്യുന്നത്.

25 വര്‍ഷം നീണ്ട കുടുംബജീവിതത്തിനൊടുവില്‍ 2016ലാണ് നെയ്മറിന്റെ അമ്മ നദിന്‍ ഭര്‍ത്താവ് നെയ്മര്‍ സീനിയറുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ഒരു ചിത്രത്തോടെയാണ് തന്റെ പുതിയ പ്രണയം നദിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വളരെ സന്തോഷത്തോടെ നെയ്മര്‍ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബ്രസീല്‍ ദേശീയ മാധ്യമങ്ങളും അന്തര്‍ദ്ദേശീയ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗെയിമുകളെ പ്രണയിക്കുന്ന തിയാഗോ റാമോസ് ആണ് നെയ്മറിന്റെ അമ്മയുടെ പുതിയ കാമുകന്‍. 22കാരനായ ഗെയിമര്‍ ഫ്രീ ഫയര്‍ ഗെയിം ലോകത്ത് പ്രശസ്തനാണ്. എന്‍എഫ്എ ലീഗില്‍ കളിക്കുന്ന 4കെ ഈസി എന്ന ഗെയിം ടീമില്‍ അദ്ദേഹം അംഗമാണ്. ഇത് കൂടാതെ മോഡല്‍ കൂടിയാണ് റാമോസ്. നദിന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന അതേ ചിത്രം തന്നെ റാമോസും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും അഭിനന്ദനവും സ്‌നേഹവും അറിയിച്ച് കൊണ്ട് സൂപ്പര്‍താരം നെയ്മറും രംഗത്തെത്തിയിട്ടുണ്ട്.

News, World, London, Football, Neymar, Mother, Love, News Paper, Entertainment, Neymar’s mother starts love relationship with 22 year old gamer and model

അമ്മയെ പരിചയപ്പെടും മുമ്പ് തന്നെ നെയ്മറിനെ റാമോസിന് വലിയ ഇഷ്ടമാണ്. താന്‍ നെയ്മറിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. 'നിങ്ങളെ പോലുള്ള ഒരു താരത്തിന്റെ ആരാധകനായി തുടരുന്നത് തന്നെ എത്ര മാത്രം സന്തോഷമുള്ള കാര്യമാണെന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ കളിക്കുന്നത് കാണുമ്പോള്‍ എനിക്ക് വലിയ പ്രചോദനം തോന്നുന്നുണ്ട്' 2017ല്‍ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നെയ്മറിനെക്കുറിച്ച് റാമോസ് പറയുന്നത് ഇതാണ്. ഫെബ്രുവരിയില്‍ നടന്ന നെയ്മറിന്റെ പിറന്നാള്‍ പാര്‍ട്ടിയിലും റാമോസ് പങ്കെടുത്തിരുന്നു.

Keywords: News, World, London, Football, Neymar, Mother, Love, News Paper, Entertainment, Neymar’s mother starts love relationship with 22 year old gamer and model