Follow KVARTHA on Google news Follow Us!
ad

ജനിച്ച് മൂന്ന് ദിവസം മാത്രമുള്ള കുട്ടിക്കും മാതാവിനും കൊറോണ വൈറസ്; പ്രസവ മുറിയില്‍ വൈറസ് ബാധയുള്ള രോഗിയെ കയറ്റി അധികൃതരുടെ ക്രൂരത; നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ്

ജനിച്ച് മൂന്ന് ദിവസം മാത്രമുള്ള കുട്ടിക്കും മാതാവിനും കൊറോണ Mumbai, News, Health, Health & Fitness, Patient, Child, Social Network, National,
മുംബൈ: (www.kvartha.com 02.04.2020) ജനിച്ച് മൂന്ന് ദിവസം മാത്രമുള്ള കുട്ടിക്കും മാതാവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അതിനിടെ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടിക്കും ഭാര്യയ്ക്കും വൈറസ് ബാധയുണ്ടാകാന്‍ കാരണമെന്ന് ആരോപിച്ച് യുവാവ് രംഗത്തെത്തി. മുംബൈയിലാണ് നടുക്കുന്ന സംഭവമുണ്ടായത്.

മുംബൈ ചെമ്പൂര്‍ സ്വദേശിയുടെ ഭാര്യയെ പ്രവസവത്തിനായാണ് പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം തന്നെ ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രസവത്തിനുശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെ പ്രത്യേക മുറിയിലേയ്ക്ക് മാറ്റി. അധികം വൈകാതെ ഈ മുറിയില്‍ മറ്റൊരു രോഗിയെയും അഡ്മിറ്റ് ചെയ്തു.

Mumbai 3-Day-Old Tests COVID-19 Positive, Father Blames Hospital, Mumbai, News, Health, Health & Fitness, Patient, Child, Social Network, National

എന്നാല്‍ കോവിഡ് 19 ബാധിച്ച രോഗിയെയാണ് ഭാര്യയും കുഞ്ഞും കിടന്ന മുറിയില്‍ അഡ്മിറ്റ് ചെയ്തതെന്നും ഈ രോഗിയില്‍നിന്നാണ് തന്റെ ഭാര്യയ്ക്കും നവജാത ശിശുവിനും വൈറസ് ബാധഏറ്റതെന്നും യുവാവ് ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇയാള്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്.

ഭാര്യയും കുഞ്ഞുമുള്ള മുറിയില്‍ അഡ്മിറ്റ് ചെയ്ത രോഗിക്ക് കോവിഡ് 19 ബാധയുള്ളതായി ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞിരുന്നില്ലെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ വൈകാതെ മുറി ഒഴിയണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഭാര്യയ്ക്കും കുഞ്ഞിനും യാത്രചെയ്യാന്‍ കഴിയാത്ത സാഹചര്യമായിരുന്നിട്ടു കൂടി ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് നിര്‍ബന്ധിച്ചു.

അതേസമയം മുറിയില്‍ ഉണ്ടായിരുന്നത് കോവിഡ് 19 രോഗിയായിരുന്നുവെന്നും അതേ മുറിയില്‍ ഉണ്ടായിരുന്നതിനാല്‍ അമ്മയേയും കുഞ്ഞിനെയും പരിചരിക്കാന്‍ ഡോക്ടര്‍മാരും നഴ്സുമാരും തയ്യാറായില്ലെന്നും യുവാവ് പറയുന്നു. തുടര്‍ന്ന് സ്വന്തം കൈയ്യിലെ പണം ചെലവാക്കി അമ്മയെയും കുഞ്ഞിനെയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

തുടര്‍ന്ന് പരിശോധനാ ഫലം വരാതെ ഡിസ്ചാര്‍ജ് ആവില്ലെന്ന് ആശുപത്രി അധികൃതരോട് പറയുകയും അവിടത്തന്നെ തുടരുകയും ചെയ്തു. എന്നാല്‍ ഈ ദിവസങ്ങളിലൊന്നും അമ്മയെയും കുഞ്ഞിനെയും പരിചരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും യുവാവ് ആരോപിക്കുന്നു.

പരിശോധനാ ഫലം വന്നപ്പോള്‍ അമ്മയ്ക്കും കുഞ്ഞിനും കൊറോണ വൈറസ് ബാധയുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് മുംബൈയിലെ കസ്തൂര്‍ബാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്കു നേരിടേണ്ടിവന്ന ആശുപത്രി അധികൃതരില്‍ നിന്നുള്ള ഈ അനീതിയില്‍ നടപടിയുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോടും അഭ്യര്‍ഥിച്ചുകൊണ്ടാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Keywords: Mumbai 3-Day-Old Tests COVID-19 Positive, Father Blames Hospital, Mumbai, News, Health, Health & Fitness, Patient, Child, Social Network, National.