Follow KVARTHA on Google news Follow Us!
ad

പ്രമുഖ വൈറോളജിസ്റ്റ് ഗീത രാംജി കൊവിഡ് ബാധിച്ച് ദക്ഷിണാഫ്രിക്കയില്‍ മരിച്ചു

News, Trending, Patient, Dead, കൊവിഡ് ബാധിച്ച് പ്രമുഖ വൈറോളജിസ്റ്റ് ഗീത രാംജി(64) ദക്ഷിണാഫ്രിക്കയില്‍ Dead Body, Researchers, South Africa, London, President, hospital, Treatment, World, Health, Health & Fitness,
ജൊഹന്നാസ്ബര്‍ഗ്: (www.kvartha.com 01.04.2020) കൊവിഡ് ബാധിച്ച് പ്രമുഖ വൈറോളജിസ്റ്റ് ഗീത രാംജി(64) ദക്ഷിണാഫ്രിക്കയില്‍ മരിച്ചു. കൊവിഡ് ബാധിച്ച് ദക്ഷിണാഫ്രിക്കയില്‍ മരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് ഗീത. 1300ലേറെ പേര്‍ക്കു കൊറോണ വൈറസ് ബാധിച്ച രാജ്യത്തെ ആകെ മരണം ഇതോടെ അഞ്ച് ആയി.

എച്ച്‌ഐവി പ്രതിരോധ ഗവേഷണത്തിന്റെ മേധാവിയും വാക്‌സിന്‍ ശാസ്ത്രജ്ഞയുമാണു ഗീത. ലണ്ടനില്‍നിന്ന് ഒരാഴ്ച മുമ്പാണ് ഇവര്‍ തിരിച്ചെത്തിയത്. അതേസമയം പ്രകടമായ കൊവിഡ് ലക്ഷണങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നാണു റിപ്പോര്‍ട്ട്.

Indian-origin virologist Gita Ramjee dies due to coronavirus in South Africa, News, Trending, Patient, Dead, Dead Body, Researchers, South Africa, London, President, hospital, Treatment, World, Health, Health & Fitness

ദക്ഷിണാഫ്രിക്കയിലെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള എച്ച്‌ഐവി പ്രിവന്‍ഷന്‍ റിസര്‍ച്ച് യൂണിറ്റിന്റെ യൂണിറ്റ് ഡയറക്ടറും ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായിരുന്നു. എച്ച്‌ഐവി പ്രതിരോധ മാര്‍ഗങ്ങളുടെ കണ്ടുപിടിത്തങ്ങള്‍ നടത്തിയതിനു യൂറോപ്യന്‍ ഡവലപ്‌മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട് ണര്‍ ഷിപ്‌സിന്റെ (ഇഡിസിടിപി) 2018ലെ ഔട്ട്സ്റ്റാന്‍ഡിങ് ഫീമെയില്‍ സയന്റിസ്റ്റ് അവാര്‍ഡ് ഗീതയ്ക്കായിരുന്നു. ഫാര്‍മസിസ്റ്റ് പ്രവീണ്‍ രാംജിയാണു ഭര്‍ത്താവ്.

അതേസമയം രാംജിയുടെ സംസ്‌ക്കാര ചടങ്ങുകളുടെ ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പ്രസിഡന്റ് സിറില്‍ റമാഫോസ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കയാണ്. അതുകൊണ്ടുതന്നെ വളരെ കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ സംസ്‌ക്കാര ചടങ്ങുകള്‍ എപ്രകാരമാണെന്ന് അറിയാന്‍ പോകുന്നതേയുള്ളൂ.

Keywords: Indian-origin virologist Gita Ramjee dies due to coronavirus in South Africa, News, Trending, Patient, Dead, Dead Body, Researchers, South Africa, London, President, hospital, Treatment, World, Health, Health & Fitness.