Follow KVARTHA on Google news Follow Us!
ad

കൊവിഡ്-19; ലോകത്താകമാനം മരണം 42,000 കടന്നു; ചൈനയെ മറികടന്ന് അമേരിക്കയില്‍ മരണം 3,867; വേദനാജനകമായ രണ്ടാഴ്ചയാണ് വരുന്നതെന്ന് ട്രംപ്

അമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലമാണെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും News, World, Washington, America, COVID19, Health, Death, Donald-Trump, diseased, Covid-19 Death Toll Rises to 42000

വാഷിംഗ്ടണ്‍: (www.kvartha.com 01.04.2020) അമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലമാണെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏപ്രില്‍ 30 വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ 15 ലക്ഷം മുതല്‍ 22 ലക്ഷം വരെ ആളുകള്‍ മരിക്കുമെന്നും വൈറ്റ് ഹൗസ് പറയുന്നു. പ്ലേഗ് സമാനമായ അവസ്ഥയിലെത്തിയെന്നും ട്രംപ് പറഞ്ഞു. വരാനിരിക്കുന്ന കഠിന ദിവസങ്ങളെ നേരിടാന്‍ അമേരിക്കന്‍ ജനത സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.

News, World, Washington, America, COVID19, Health, Death, Donald-Trump, diseased, Covid-19 Death Toll Rises to 42000

കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാലും ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം പേര്‍ വരെ മരിച്ചേക്കാമെന്നാണ് വൈറ്റ് ഹൗസ് കണക്കാക്കുന്നത്. മൂന്നിലൊന്നു അമേരിക്കക്കാര്‍ ലോക്ക്ഡൗണില്‍ കഴിയുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഈ മഹാമാരിയെ നേരിടാന്‍ നിലവിലുള്ള ഏക വഴിയെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്.

അതേസമയം ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,107 ആയി. 8.57 ലക്ഷം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ചവരില്‍ 19 ശതമാനമാണ് മരണനിരക്ക്. ചൈനയെ മറികടന്ന് രണ്ട് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ മരണം 3,867 ആയി. 24 മണിക്കൂറിനുള്ളില്‍ 726 പേരാണ് അമേരിക്കയില്‍ മരിച്ചത്.

ഇറ്റലിയില്‍ മരണം 12,428 ആയി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ ഇറ്റലിയിലെ മരണം 837 ആയി ഉയര്‍ന്നു. സ്പെയിനില്‍ 8464 പേര്‍ മരിച്ചു. 24 മണിക്കൂറില്‍ 748 പേരാണ് സ്പെയിനില്‍ മരിച്ചത്. ഫ്രാന്‍സില്‍ കൊവിഡ് മരണം 3523 ആയി ഉയര്‍ന്നു. സ്ഥിതിഗതികള്‍ നോക്കിയ ശേഷം മാത്രം തീര്‍ത്ഥാടകര്‍ ഹജ്ജിനെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്ന് സൗദി അറിയിച്ചു.

Keywords: News, World, Washington, America, COVID19, Health, Death, Donald-Trump, diseased, Covid-19 Death Toll Rises to 42000