Follow KVARTHA on Google news Follow Us!
ad

കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ രണ്ട് മലയാളികള്‍ മരിച്ചു; മരിച്ചത് പത്തനംതിട്ട, എറണാകുളം സ്വദേശികള്‍

New York, News, Trending, കൊവിഡ്-19 ബാധിച്ച് അമേരിക്കയില്‍ മറ്റൊരു മലയാളി കൂടി Treatment, hospital, New York, America, Dead, Report, Pathanamthitta, Ernakulam, World, Malayalees
ന്യൂയോര്‍ക്ക്: (www.kvartha.com 01.04.2020) കൊവിഡ്-19 ബാധിച്ച് അമേരിക്കയില്‍ മറ്റൊരു മലയാളി കൂടി മരിച്ചു. എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവല്‍(85), പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43) എന്നിവരാണ് മരിച്ചത്. തോമസ് ഡേവിഡ് ന്യൂയോര്‍ക്കിലും, കുഞ്ഞമ്മ സാമുവല്‍ (85) ന്യൂജഴ്‌സിയിലുമാണ് മരിച്ചത്. ഇരുവരും കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് ന്യൂയോര്‍ക്കില്‍ മരിച്ചതിന് പിന്നാലെയാണ് രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ് തോമസ്. മാര്‍ച്ച് 23-നാണ് തോമസ് ഡേവിഡിനെ ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപതിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയിലേറേയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭാര്യയും മൂന്നു പെണ്‍മക്കളുമുണ്ട്.

Coronavirus: Two Keralites die in United States, New York, News, Trending, Treatment, Hospital, New York, America, Dead, Report, Pathanamthitta, Ernakulam, World, Malayalees

അമേരിക്കയില്‍ കൊവിഡ് മരണസംഖ്യ വര്‍ധിക്കുകയാണ്. മോശം സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന സൂചന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നല്‍കിയിരുന്നു. അടുത്ത രണ്ടാഴ്ച രാജ്യം ഏറ്റവും മോശപ്പെട്ട അവസ്ഥയിലായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. മരണസംഖ്യയില്‍ യുഎസും ഫ്രാന്‍സും ചൈനയെ മറികടന്നു. അമേരിക്കയില്‍ ഒറ്റ ദിവസം 742 പേരാണ് മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഇതോടെ യുഎസില്‍ മരണം 3883 ആയി.

ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ 499 മരണമാണ് സംഭവിച്ചത്. ഇതോടെ മരണം 3523 ആയി. 7578 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ഫ്രാന്‍സില്‍ രോഗബാധിതരുടെ എണ്ണം 52,128 ആയി. രോഗികളുടെ എണ്ണം അരലക്ഷത്തിന് മുകളിലെത്തുന്ന ആറാമത്തെ രാജ്യമാണ് ഫ്രാന്‍സ്.

Keywords: Coronavirus: Two Keralites die in United States, New York, News, Trending, Treatment, Hospital, New York, America, Dead, Report, Pathanamthitta, Ernakulam, World, Malayalees.