Follow KVARTHA on Google news Follow Us!
ad

കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി

കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി. പ്രത്യേകാധികാരം ഉപയോഗിച്ച് മാര്‍പ്പാപ്പയുടേതാണ് നടപടിNews, Kerala, Wayanad, Molestation, Priest, Police, Case, Arrest, Punishment, Robin Vadakkamcheri Expelled from Priest

വയനാട്: (www.kvartha.com 01.03.2020) കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി. പ്രത്യേകാധികാരം ഉപയോഗിച്ച് മാര്‍പ്പാപ്പയുടേതാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 20 വര്‍ഷത്തേക്കാണ് കഠിന തടവിന് ശിക്ഷിക്കപ്പെട്ടത്.

News, Kerala, Wayanad, Molestation, Priest, Police, Case, Arrest, Punishment, Robin Vadakkamcheri Expelled from Priest

കേസില്‍ റോബിന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ മാനന്തവാടി ബിഷപ്പ് വൈദികവൃത്തിയില്‍ നിന്ന് അന്ന് രൂപത റോബിനെതിരെ സസ്പെന്‍ഷന്‍ നടപടി മാത്രമാണ് സ്വീകരിച്ചിരുന്നത്.

പിന്നീട് 2019-ല്‍ വിചാരണ പൂര്‍ത്തിയാക്കിയ തലശ്ശേരി പോക്സോ കോടതി മൂന്നുകേസുകളിലായി 20 വര്‍ഷത്തെ കഠിന തടവിന് റോബിനെ ശിക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വൈദികവൃത്തിയില്‍ നിന്ന് പൂര്‍ണമായി നീക്കാനുള്ള നടപടി ആരംഭിച്ചത്.

മാനന്തവാടി രൂപത ഇതുസംബന്ധിച്ച് കഴിഞ്ഞ ഏപ്രിലില്‍ വിശമദായ റിപ്പോര്‍ട്ട് വത്തിക്കാനില്‍ നല്‍കുകയും ജൂണില്‍ വത്തിക്കാന്‍ ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് വൈദികവൃത്തിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും സ്ഥിരമായി നീക്കം ചെയ്തതായുള്ള ഉത്തരവ് വത്തിക്കാന്‍ പുറപ്പെടുവിക്കുകയായിരുന്നു.

ഡിസംബര്‍ അഞ്ചിനാണ് ഉത്തരവ് ഇറങ്ങിയത്. ഇത് മാനന്തവാടി രൂപതയിലെത്തുകയും റോബിന് കൈമാറുകയും ചെയ്തു. പിന്നീട് രൂപത ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് വത്തിക്കാന് സമര്‍പ്പിച്ചു. അതിനുശേഷം ഞായറാഴ്ച ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിടുകയായിരുന്നു.

Keywords: News, Kerala, Wayanad, Molestation, Priest, Police, Case, Arrest, Punishment, Robin Vadakkamcheri Expelled from Priest