Follow KVARTHA on Google news Follow Us!
ad

ആഹാരം പോലുമില്ലാതെ ലോക്ക് ഡൗണ്‍ പലായനം; ഗര്‍ഭിണിയും ഭര്‍ത്താവും നടന്നത് 100 കിലോമീറ്റര്‍

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഉത്തരേന്ത്യയില്‍ പലയിടത്തും പലായനം. എട്ട് മാസം ഗര്‍ഭിണിയായ സ്ത്രീയും ഭര്‍ത്താവും 100 News, National, India, Uttar Pradesh, Coupels, Husband, Wife, Pregnant Woman, Lockdown, Travel, Food, Police, Ambulance, Pregnant Women and Husband Forced to Walk over 100 Kilometers without Food
മീററ്റ്: (www.kvartha.com 30.03.2020) രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഉത്തരേന്ത്യയില്‍ പലയിടത്തും പലായനം. എട്ട് മാസം ഗര്‍ഭിണിയായ സ്ത്രീയും ഭര്‍ത്താവും 100 കിലോമീറ്ററാണ് ഇത്തരത്തില്‍ നടന്നത്. അതും ആഹാരം പോലുമില്ലാതെ. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ദാരുണസംഭവം. വകില്‍, യാസ്മീന്‍ എന്നീ ദമ്പതികളാണ് സഹറാന്‍പുരില്‍ നിന്ന് ബുലന്ദ്ഷറിലേക്ക് ആഹാരമില്ലാതെ ഇത്രയും ദൂരം സഞ്ചരിച്ചത്.

കയ്യില്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് ഭക്ഷണം പോലും കഴിക്കാതെയായിരുന്നു വകിലും യാസ്മീനും നടന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൊഹ്രാഭ് ഗേറ്റ് ബസ്റ്റാന്‍ഡിലെത്തിയ വകിലിനെയും യാസ്മീനെയും കണ്ട പ്രദേശവാസികളായ നവീന്‍ കുമാറും രവീന്ദ്രയും നൌചാന്ദി പൊലീസില്‍ വിവരം അറിയിച്ചു.

News, National, India, Uttar Pradesh, Coupels, Husband, Wife, Pregnant Woman, Lockdown, Travel, Food, Police, Ambulance, Pregnant Women and Husband Forced to Walk over 100 Kilometers without Food

പിന്നീട് നാട്ടുകാര്‍ ഫാക്ടറി തൊഴിലാളിയായ വകിലിനും ഭാര്യയ്ക്കും ഭക്ഷണവും കുറച്ച് പണവും നല്‍കി. ആംബുലന്‍സില്‍ ഇവരുടെ ഗ്രാമത്തിലെത്താനുള്ള ക്രമീകരണവും നാട്ടുകാര്‍ ഒരുക്കിയെന്നും സ്റ്റേഷന്‍ ചുമതലയുള്ള അഷുതോഷ് കുമാര്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഫാക്ടറി ഉടമ അനുവദിച്ച റൂമില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും പോകാനുള്ള പണം അദ്ദേഹം തന്നില്ലെന്നും അവര്‍ പറയുന്നു.

Keywords: News, National, India, Uttar Pradesh, Coupels, Husband, Wife, Pregnant Woman, Lockdown, Travel, Food, Police, Ambulance, Pregnant Women and Husband Forced to Walk over 100 Kilometers without Food