Follow KVARTHA on Google news Follow Us!
ad

കൊറോണ വൈറസ് പകരുന്ന സാഹചര്യത്തില്‍ ദുബൈയിലെ എക്‌സ്‌പോ 2020 വൈകിയേക്കും

കൊറോണ വൈറസ് പകരുന്ന സാഹചര്യത്തില്‍ ദുബൈയിലെDubai, News, Foreigners, UAE, Technology, Health, Health & Fitness, Gulf, World,
ദുബൈ: (www.kvartha.com 30.03.2020) കൊറോണ വൈറസ് പകരുന്ന സാഹചര്യത്തില്‍ ദുബൈയിലെ എക്‌സ്‌പോ 2020 വൈകിയേക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചേരുന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നാണ് അറിയുന്നത്. യുഎഇയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കുന്ന വിദേശ രാജ്യങ്ങളും അടങ്ങുന്നതാണ് എക്സ്പോ 2020 സ്റ്റിയറിംഗ് കമ്മിറ്റി.

മേഖലയില്‍ തന്നെ ആദ്യമായി വിരുന്നെത്തുന്ന വേള്‍ഡ് എക്‌സ്‌പോ 2020 ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെ ദുബൈയില്‍ അരങ്ങേറാന്‍ ഇരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ രണ്ടരക്കോടി സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

COVID-19 precaution: Expo 2020 Dubai likely to be delayed, Dubai, News, Foreigners, UAE, Technology, Health, Health & Fitness, Gulf, World

യു എ ഇയിലെയും അന്താരാഷ്ട്ര തലത്തിലെയും പങ്കാളികളുടെ നിര്‍ദേശ പ്രകാരം തങ്ങള്‍ ആസൂത്രണങ്ങളും തയ്യാറെടുപ്പുകളും വിശകലനം ചെയ്യുന്നുണ്ടെന്ന് എക്സ്പോ വക്താവ് അറിയിച്ചു.

സംസ്‌കാരം, ബിസിനസ്, സാങ്കേതികവിദ്യ തുടങ്ങിയവാണ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 192 രാജ്യങ്ങളില്‍ നിന്നുള്ള 11 ദശലക്ഷം വിദേശ സന്ദര്‍ശകര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ കഴിഞ്ഞ വര്‍ഷം വിലയിരുത്തിയിരുന്നു.

കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ 2020 ലെ ടോക്കിയോ ഒളിമ്പിക്‌സ് കഴിഞ്ഞയാഴ്ച ഒരു വര്‍ഷത്തേക്ക് മാറ്റിവെച്ചിരുന്നു. അതുപോലെ തന്നെ ദുബൈയിലെ എക്‌സ്‌പോയും മാറ്റിവെച്ചേക്കാമെന്നാണ് കരുതുന്നത്. 124 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെക്കുന്നത്.

Keywords: COVID-19 precaution: Expo 2020 Dubai likely to be delayed, Dubai, News, Foreigners, UAE, Technology, Health, Health & Fitness, Gulf, World.