Follow KVARTHA on Google news Follow Us!
ad

കൊവിഡ് 19; ലോകത്താകെ മരിച്ചവരുടെ എണ്ണം 36,000 കടന്നു

കൊവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 36,000 കടന്നു Washington, News, World, Death, COVID19, Patient
വാഷിംങ്ടണ്‍: (www.kvartha.com 31.03.2020) കൊവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 36,000 കടന്നു. ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം ഏഴരലക്ഷം കടന്നു. ഏറ്റവുമധികം രോഗികളുള്ള അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലധികമായി. ഇറ്റലിയിലും രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. സ്പെയിനും 85,195 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ മരണസംഖ്യ 11,591 ആയി. സ്പെയിനില്‍ 812 പേര്‍ കൂടി മരിച്ചു. മൊത്തം മരണസംഖ്യ 7,340.

ചൈനയില്‍ നാല് പേര്‍ കൂടി മരിച്ചു. മരണസംഖ്യ 3,304 ആയി. ഇറാനില്‍ 117 പേര്‍ കൂടി മരിച്ചപ്പോള്‍ മരണസംഖ്യ 2757. ഇവിടെ രോഗം ബാധിച്ചത് 41495 പേര്‍ക്കാണ് രോഗം ബാധിച്ചത്. യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. യൂറോപ്പിലെ മരണ സംഖ്യ 26,076 ആയി. ഏഷ്യയില്‍ ഇതുവരെ 106,609 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഷ്യയില്‍ 3827 പേരാണ് മരണപ്പെട്ടത്.

Washington, News, World, Death, COVID19, Patient, Report, Coronavirus, Italy US, Spain, covid 19; death toll over 36,000

Keywords: Washington, News, World, Death, COVID19, Patient, Report, Coronavirus, Italy US, Spain, covid 19; death toll over 36,000