Follow KVARTHA on Google news Follow Us!
ad

ആദായ നികുതിയില്‍ ഇളവുണ്ടാകുമെന്ന് സൂചന; രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചു

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റ് News, National, India, New Delhi, Narendra Modi, Union- Budget-2020, Budget, Finance, Union Budget Started

ന്യൂഡെല്‍ഹി: (www.kvartha.com 01.02.2020) രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

News, National, India, New Delhi, Narendra Modi, Union- Budget-2020, Budget, Finance, Union Budget Started

ഇത്തവണയും പെട്ടിക്ക് പകരം തുണിയില്‍ പൊതിഞ്ഞാണ് ബഡ്ജറ്റ് ഫയലുകള്‍ നിര്‍മല സീതാരാമന്‍ കൊണ്ടുവന്നത്. രാവിലെ എട്ടരയോടെ അവര്‍ ധനമന്ത്രാലയത്തിലെത്തിയിരുന്നു. സഹമന്ത്രി അനുരാഗ് ഠാക്കൂറും ഒപ്പമുണ്ടായിരുന്നു. രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയേയും വളര്‍ച്ചാ മുരടിപ്പിനേയും മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വളര്‍ച്ച എന്നതിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. രാജ്യത്തെല്ലായിടത്ത് നിന്നും ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചു. എല്ലാവര്‍ക്കും ഗുണകരമാകുമെന്ന ബഡ്ജറ്റാകും'. ബഡ്ജറ്റവതരണത്തിന് മുമ്പായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചിരുന്നു.

സാമ്പത്തിക ഉദാരീകരണവുമായി ശക്തമായി മുന്നോട്ടുപോകണമെന്നാണ് ബജറ്റിനു മുന്നോടിയായി സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ ആവശ്യപ്പെടുന്നത്. ഇതി പ്രകാരം സമ്പദ്ഘടനയിലെ വിവിധ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാവും.
 
Keywords: News, National, India, New Delhi, Narendra Modi, Union- Budget-2020, Budget, Finance, Union Budget Started