Follow KVARTHA on Google news Follow Us!
ad

ഇനി ട്രെയിന്‍ യാത്രാ ചെലവും കൂടും; നിരക്കു വര്‍ധനവ് പ്രാബല്യത്തില്‍; അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ട് പൈസ വര്‍ധിപ്പിച്ചു; സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് ബാധകമാവില്ല

ഇനി ട്രെയിന്‍ യാത്രാ ചെലവും കൂടും. ഇന്ത്യന്‍ റെയില്‍വെ പ്രഖ്യാപിച്ച നിരക്കു വര്‍ധനവ് ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. അടിസ്ഥാന News, New Delhi, Train, Rupees, Increased, Ticket, National, Indian Railway, Train tickets to become costly from today as Indian Railways hike base price
ന്യൂഡല്‍ഹി: (www.kvartha.com 01.01.2020) ഇനി ട്രെയിന്‍ യാത്രാ ചെലവും കൂടും. ഇന്ത്യന്‍ റെയില്‍വെ പ്രഖ്യാപിച്ച നിരക്കു വര്‍ധനവ് ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ട് പൈസയാണ് വര്‍ധനവ്. എന്നാല്‍ സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് ബാധകമാവില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

എസി ക്ലാസുകളില്‍ കിലോമീറ്ററിന് നാല് പൈസയാണ് വര്‍ധിപ്പിച്ചത്. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലെ നോണ്‍ എസി ക്ലാസുകളിലാണ് കിലോമീറ്ററിന് രണ്ട് പൈസയെന്ന നിലയില്‍ നിരക്ക് വര്‍ധിപ്പിച്ചത്. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ് എന്നിവയില്‍ മാറ്റമില്ലെന്നും നേരത്തെ തന്നെ ബുക്ക്ചെയ്ത ടിക്കറ്റുകള്‍ക്ക് നിരക്കു വര്‍ധന ബാധകമാകില്ലെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.

രാജധാനി, ശദാബ്ധി ട്രെയിനുകള്‍ക്കും നിരക്ക് മാറ്റം ബാധകമാണ്. സബര്‍ബന്‍ ട്രെയിനുകളിലെ നിരക്കില്‍ മാറ്റമില്ല. റിസര്‍വേഷന്‍ ചാര്‍ജില്‍ മാറ്റമില്ല. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരക്ക് മാറ്റം ബാധകമാകില്ല. ബജറ്റിന് മുന്‍പാണ് ഈ നിരക്ക് വര്‍ധന. ദീര്‍ഘ ദൂര ട്രെയിന്‍ യാത്രകള്‍ക്ക് ഇനി ചെലവേറും എന്ന് ഉറപ്പായിട്ടുണ്ട്.


Keywords: News, New Delhi, Train, Rupees, Increased, Ticket, National, Indian Railway, Train tickets to become costly from today as Indian Railways hike base price