Follow KVARTHA on Google news Follow Us!
ad

നാലര മാസത്തിന് ശേഷം പുതുവര്‍ഷത്തില്‍ കശ്മീരില്‍ എസ്എംഎസ് സേവനം പുനരാരംഭിച്ചു

നാലര മാസത്തിന് ശേഷം കശ്മീരില്‍ എസ്എംഎസ് സേവനം പുനരാരംഭിച്ചു. ചൊവ്വാഴ്ച അര്‍ദ്ധIndia, National, News, SMS, Internet, Srinagar, Jammu, Kashmir, Trending, Postpaid SMS restored in Kashmir
ശ്രീനഗര്‍: (www.kvartha.com 01.01.2020) നാലര മാസത്തിന് ശേഷം കശ്മീരില്‍ എസ്എംഎസ് സേവനം പുനരാരംഭിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മൊബൈല്‍ ഫോണുകളില്‍ നിന്ന് എസ്എംഎസ് സേവനം ലഭ്യമായിത്തുടങ്ങിയത്. ഓഗസ്റ്റ് നാലിനാണ് ജമ്മു കശ്മീരിലുടനീളം ഇന്റര്‍നെറ്റ്, ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സേവനങ്ങള്‍ നിര്‍ത്തലാക്കിയത്.

ഇന്റര്‍നെറ്റ് ഒഴികെയുള്ള മറ്റു സേവനങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പുനഃസ്ഥാപിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാന്‍ഡ്ലൈന്‍-പോസ്റ്റ് പെയ്ഡ് സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനഃസ്ഥാപിച്ച് വരികയാണ്. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ ഡിസംബര്‍ 31ന് അര്‍ദ്ധരാത്രി മുതല്‍ ലഭ്യമാക്കി തുടങ്ങിയതായി ജമ്മു കശ്മീര്‍ ഭരണവക്താവ് റോഹിത് കന്‍സാല്‍ സ്ഥിരീകരിച്ചു. മൊബൈല്‍ ഫോണുകളിലെ പ്രീപെയ്ഡ്, ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മുകശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സേവനങ്ങള്‍ നിര്‍ത്തലാക്കിയത്. അന്താരാഷ്ട്ര തലത്തില്‍ നിന്നടക്കം ഇതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.



Keywords: India, National, News, SMS, Internet, Srinagar, Jammu, Kashmir, Trending, Postpaid SMS restored in Kashmir