Follow KVARTHA on Google news Follow Us!
ad

കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവം; സ്‌പോണ്‍സറെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു, അന്വേഷണം ആരംഭിച്ച് പോലീസ്

കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍Kuwait, News, Gulf, World, Death, Police, Custody, Enquiry, Case, hospital
കുവൈത്ത് സിറ്റി: (www.kvartha.com 01.01.2020) കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സ്‌പോണ്‍സറായ കുവൈത്ത് പൗരനെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ജീനെലിന്‍ പഡേണല്‍ വില്ലാവെന്‍ഡെ എന്ന ഫിലിപ്പീനി തൊഴിലാളിയാണ് കഴിഞ്ഞദിവസം മരിച്ചത്. സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച് ഫിലിപ്പീന്‍സ് രംഗത്തു വന്നിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനായ സ്വദേശി സ്‌പോണ്‍സര്‍ തന്നെയാണ് ഇവരെ അവശനിലയില്‍ ആശുപത്രിയിലെത്തിച്ചത്.

തുടര്‍ന്ന് പരിശോധനയില്‍ ഇവര്‍ക്ക് മര്‍ദനമേറ്റതായി കണ്ടെത്തിയതോടെയാണ് പോലീസ് സംഭവത്തില്‍ കേസെടുക്കുകയും വീട്ടുടമസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ജോലിക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുമെന്ന 2018 മേയിലെ കരാറിന് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ഫിലിപ്പീന്‍സ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Kuwait, News, Gulf, World, Death, Police, Custody, Enquiry, Case, hospital, Philippines seeks justice for Kuwait housemaid's death

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kuwait, News, Gulf, World, Death, Police, Custody, Enquiry, Case, hospital, Philippines seeks justice for Kuwait housemaid's death