Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം പ്രാബല്യത്തില്‍; നിരോധം ഈ ഉത്പന്നങ്ങള്‍ക്ക്

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍. ജനുവരി 1 മുതല്‍Kerala, Thiruvananthapuram, News, Ban, Trending, Kerala Model; Plastic ban in effect
തിരുവനന്തപുരം: (www.kvartha.com 01/01/2020) സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍. ജനുവരി 1 മുതല്‍ പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവില്‍ കഴിഞ്ഞ നവംബര്‍ 17ന് ചില ഭേദഗതികള്‍ വരുത്തിയിരുന്നു. ഭേദഗതി പ്രകാരം ചില പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിരോധനം നീക്കിയിരുന്നു.

പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ കപ്പ്, പ്ലാസ്റ്റിക് ആവരണമുളള പ്ലേറ്റ്, പ്ലാസ്റ്റിക് ആവരണമുളള ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, പ്ലാസ്റ്റിക് കുടിവെളള പൗച്ച്, ബ്രാന്‍ഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലിറ്ററില്‍ താഴെയുളള കുടിവെളള കുപ്പികള്‍, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, ഫ്ളക്‌സ്, ബാനര്‍ തുടങ്ങിയവയ്ക്കാണ് നിരോധനം.


അതേസമയം ആഹാരവും പച്ചക്കറിയും പൊതിയുന്ന ക്ലിങ് ഫിലിം, മുന്‍കൂട്ടി അളന്നുവച്ച ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, മത്സ്യം, ഇറച്ചി, ധാന്യങ്ങള്‍ എന്നിവ തൂക്കം നിര്‍ണയിച്ച ശേഷം വില്‍പ്പനയ്ക്കായി പൊതിയുന്ന പ്ലാസ്റ്റിക് കവറുകള്‍, ബ്രാന്‍ഡ് ചെയ്ത ഉല്‍പ്പനങ്ങളുടെ പാക്കറ്റ്, ബ്രാന്‍ഡഡ് ജ്യൂസ് പാക്കറ്റ് തുടങ്ങിയവയ്ക്കുളള നിരോധനം ഭേദഗതിയില്‍ നീക്കിയത്.

അതേസമയം പ്ലാസ്റ്റിക് നിരോധനത്തെ വ്യാപാരികള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനോ വ്യാപാരികളുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കാനോ സര്‍ക്കാര്‍ തയാറായി ട്ടില്ലെന്നാണ് ആരോപണം. നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പരിശോധന ഉള്‍പ്പെടെ നടപടികളെക്കുറിച്ച് വകുപ്പുകള്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Ban, Trending, Kerala Model; Plastic ban in effect