Follow KVARTHA on Google news Follow Us!
ad

അതിശൈത്യത്തിലും ശഹീന്‍ബാഗില്‍ സമരച്ചൂട്; പുതുവര്‍ഷപ്പിറവിയിലും സമരാവേശത്തോടെ ജാമിഅ പരിസരത്തെ സ്ത്രീകളും കുട്ടികളും

അതിശൈത്യത്തിലും ശഹീന്‍ബാഗില്‍ സമരച്ചൂടിന് അറുതിയില്ലNational, New Delhi, News, Protest, Protesters, New Year, Delhi’s Shaheen Bagh rings in new year with anti-Citizenship Act slogans
ന്യൂഡല്‍ഹി: (www.kvartha.com 01/01/2020) അതിശൈത്യത്തിലും ശഹീന്‍ബാഗില്‍ സമരച്ചൂടിന് അറുതിയില്ല. സമരാവേശത്തോടെ ജാമിഅ പരിസരത്തെ സ്ത്രീകളും കുട്ടികളും പുതുവര്‍ഷപ്പിറവിയെ വരവേറ്റു. ട്വിറ്ററില്‍ ആരംഭിച്ച 'പുതുവര്‍ഷരാവ് ശാഹീന്‍ ബാഗിലെ സ്ത്രീസമരക്കാര്‍ക്കൊപ്പം' എന്ന കാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ചൊവ്വാഴ്ച രാത്രി എട്ടുമണിമുതലാണ് സമരപ്പന്തലില്‍ 'ആഘോഷപ്രതിഷേധം' ആരംഭിച്ചത്. മരംകോച്ചുന്ന തണുപ്പ് വകവെയ്ക്കാതെ നൂറുകണക്കിനാളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു.


18 ദിവസമായി നോയിഡ കാളിന്ദികൂഞ്ച് ദേശീയപാതയോരത്ത് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയ്ക്കടുത്ത് ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ ഭേദഗതി നിയമത്തിനും എതിരെ പ്രതിഷേധിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും സമരരംഗത്തുണ്ട്. സമരത്തെ തുടര്‍ന്ന് ആറുവരി ദേശീയപാത അടച്ചിട്ട് 18 ദിവസമായി. പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ചിട്ടേ വീട്ടിലേക്ക് മടങ്ങൂവെന്ന നിലപാടിലാണ് സമരക്കാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Protest, Protesters, New Year, Delhi’s Shaheen Bagh rings in new year with anti-Citizenship Act slogans