Follow KVARTHA on Google news Follow Us!
ad

ആറ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരംകൂടിയ ആറുകൊടുമുടികള്‍ കീഴടക്കി 18കാരിയായ ആദിവാസി പെണ്‍കുട്ടി; അഞ്ചുവര്‍ഷം മുമ്പ് എവറസ്റ്റ് കീഴടക്കി റെക്കോര്‍ഡിട്ട അതേ അത്ഭുതക്കുട്ടി!

National, Hyderabad, News, Record, Girl, Mountain, Climber Nirmal Purja Magar summits six of the world's tallest mountains
ഹൈദരാബാദ്: (www.kvartha.com 01/01/2020) ആറ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരംകൂടിയ ആറുകൊടുമുടികള്‍ കീഴടക്കി 18കാരിയായ ആദിവാസി പെണ്‍കുട്ടി. അഞ്ച് വര്‍ഷം മുന്‍പ് 13ആം വയസ്സില്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന റെക്കാര്‍ഡിട്ട മലവത്ത് പൂര്‍ണയാണ് അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിന്‍സന്റ് മാസിഫും കീഴടക്കി പുതിയ റെക്കോര്‍ഡ് കുറിച്ചത്. ആറ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള ആറ് കൊടുമുടികളും കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ, ആദ്യത്തെ ഗോത്രവര്‍ഗ്ഗ പെണ്‍കുട്ടി എന്ന റെക്കാര്‍ഡാണ് പൂര്‍ണ സ്വന്തം പേരിലാക്കിയത്.

എവറസ്റ്റ് (ഏഷ്യ, 2014) മൗണ്ട് കിളിമഞ്ചാരോ (ആഫ്രിക്ക, 2016), മൗണ്ട് എല്‍ബ്രുസ് (യൂറോപ്പ്, 2017), മൗണ്ട് അക്കോണകാഗ്വ (തെക്കേ അമേരിക്ക, 2019 ), മൗണ്ട് കാര്‍ട്ട്സ്നെസ് (ഓഷ്യാനിയ, 2019) , മൗണ്ട് വിന്‍സന്‍ മാസിഫ്(അന്റാര്‍ട്ടിക്ക, 2019) എന്നിവയാണ് പൂര്‍ണ കീഴടക്കിയ മഹാകൊടുമുടികള്‍. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് ദേനാലി കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് പൂര്‍ണ ഇപ്പോള്‍.



തെലങ്കാനയിലെ നിസാമബാദ് ജില്ലിലെ ആദിവാസി മേഖലയായ പക്കാലയാണ് പൂര്‍ണയുടെ സ്വദേശം. കര്‍ഷകത്തൊഴിലാളികളാണ് മാതാപിതാക്കള്‍. അന്റാര്‍ട്ടിക്കന്‍ കൊടുമുടി കയറാന്‍ സംസ്ഥാനസര്‍ക്കാരും ട്രാന്‍സെന്റ് അഡ്വഞ്ചേഴ്‌സ് എന്ന സംഘടനയും പൊതുജനങ്ങളുമാണ് പൂര്‍ണയെ സാമ്പത്തികമായി സഹായിച്ചത്. ഗ്ലോബല്‍ അണ്ടര്‍ഗ്രാഡ്വേറ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം വഴി അമേരിക്കയിലെ മിന്നസോട്ട യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയാണ് 18കാരിയായ പൂര്‍ണ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Hyderabad, News, Record, Girl, Mountain, Climber Nirmal Purja Magar summits six of the world's tallest mountains