Follow KVARTHA on Google news Follow Us!
ad

സാമ്പത്തിക ക്രമക്കേട് നടത്തി മുങ്ങിയ ലോകോത്തര കാര്‍ നിര്‍മ്മാണ കമ്പനി ഉടമ ലബനാനില്‍ 'പൊങ്ങി'; മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന നീതിന്യായ വ്യവസ്ഥിതിയുടെ ബന്ദിയാകാനില്ലെന്ന് പ്രതികരണം

സാമ്പത്തിക ക്രമക്കേട് നടത്തി ജപ്പാനില്‍ നിന്ന് മുങ്ങിയ ലോകോത്തരWorld, Japan, Tokyo, Corruption, Business Man, News, Business, Carlos Ghosn escaped to Lebanon
ടോക്യോ: (www.kvartha.com 01/01/2020) സാമ്പത്തിക ക്രമക്കേട് നടത്തി ജപ്പാനില്‍ നിന്ന് മുങ്ങിയ ലോകോത്തര കാര്‍ നിര്‍മ്മാണ കമ്പനിയായ നിസാന്‍ മോട്ടോര്‍സ് ഉടമ കാര്‍ലോസ് ഗോസന്‍ ലബനാനില്‍ 'പൊങ്ങി'. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് അറസ്റ്റിലായ ഗോസന്‍ ജാമ്യത്തിലിറങ്ങിയാണ് മുങ്ങിയത്. ഗോസന്‍ രക്ഷപ്പെട്ടതോടെ നാണക്കേടിലായിരിക്കുകയാണ് ജപ്പാന്‍ സര്‍ക്കാരും സുരക്ഷാ ഏജന്‍സികളും.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളില്‍ ഈ വര്‍ഷം ഏപ്രിലില്‍ വിചാരണ നടപടി ആരംഭിക്കാനിരിക്കെയാണ് ഗോസന്‍ മുങ്ങിയത്. ജാമ്യവ്യവസ്ഥയില്‍ രാജ്യം വിടരുതെന്ന് നിബന്ധനയുള്ളതിനാല്‍ വ്യാജ പേരില്‍ പാസ്‌പോര്‍ട്ടുണ്ടാക്കി നാടുവിട്ടെന്നാണ് അനുമാനം.


താന്‍ ലബനാനിലാണുള്ളതെന്നും ഇടുങ്ങിയ, മുന്‍വിധിയുള്ള, അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന നീതിന്യായ വ്യവസ്ഥിതിയുടെ ബന്ദിയാകാനില്ലെന്നും ഗോസന്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. കേസില്‍ നിരപരാധിയാണെന്ന് ഗോസന്‍ ആവര്‍ത്തിച്ചു. തിങ്കളാഴ്ചയാണ് ഗോസന്‍ ലബനാനിലെത്തിയതെന്ന് സുഹൃത്തും ടെലിവിഷന്‍ അവതാരകനുമായ റിക്കാര്‍ഡോ കരം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Japan, Tokyo, Corruption, Business Man, News, Business, Carlos Ghosn escaped to Lebanon