Follow KVARTHA on Google news Follow Us!
ad

മത്സരിച്ച രണ്ടിനങ്ങളിലും എ ഗ്രേഡ്; സിദ്ധേന്ദ്ര നേരെ പോയത് അടുത്തുള്ള ബാര്‍ബര്‍ ഷോപ്പിലേക്ക് തലമൊട്ടയടിക്കാന്‍; കാരണം ചേച്ചിമാര്‍

മത്സരിച്ച രണ്ടിനങ്ങളിലും എഗ്രേഡ് നേടിയ സിദ്ധേന്ദ്ര നേരെ പോയത് kanhangad, News, Education, Kerala school kalolsavam, Education, Kerala
കാഞ്ഞങ്ങാട്: (www.kvartha.com 01.12.2019) മത്സരിച്ച രണ്ടിനങ്ങളിലും എഗ്രേഡ് നേടിയ സിദ്ധേന്ദ്ര നേരെ പോയത് അടുത്തുള്ള ബാര്‍ബര്‍ ഷോപ്പിലേക്ക് തലമൊട്ടയടിക്കാന്‍. കുച്ചിപ്പുഡിയിലും തുള്ളലിലും എ ഗ്രേഡ് നേടിയ മലപ്പുറം തച്ചിങ്ങനാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സിദ്ധേന്ദ്രയാണ് പങ്കെടുത്ത മത്സരങ്ങള്‍ കഴിഞ്ഞതോടെ ആദ്യം കണ്ട ബാര്‍ബര്‍ ഷോപ്പിലേക്ക് തല മൊട്ടയടിക്കാന്‍ കയറിയത്.

ചേച്ചിമാരായ സൃഷ്ടി ദേശാക്ഷിയോടും വരലാഹലുവിനോടും വെച്ച പന്തയമാണ് സിദ്ധേന്ദ്രയെ കൊണ്ട് ഈ കടുംകൈ ചെയ്യിച്ചത്. രണ്ടിനങ്ങളിലും എ ഗ്രേഡ് കിട്ടിയാല്‍ തല മൊട്ടയടിക്കും എന്നായിരുന്നു സിദ്ധേന്ദ്ര യുടെ പന്തയം.

Siddhendra wins 2 competitions, Kanhangad, News, Education, Kerala school kalolsavam, Education, Kerala.

അത്രേം ആത്മവിശ്വാസം വേണോ എന്ന ചേച്ചിമാരുടെ ചോദ്യം മറികടന്ന് സംഗതി നേടി. വാക്കും പാലിച്ചു. അതുകഴിഞ്ഞാണ് ചേച്ചിമാരുടെ അടുത്തേക്കു പോയത്. തലയില്‍ വാത്സല്യത്തോടെ തടവി ചേച്ചിമാര്‍ പറഞ്ഞു കണ്‍ഗ്രാജുലേഷന്‍സ് പ്രിയ മൊട്ടേ!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Siddhendra wins 2 competitions, Kanhangad, News, Education, Kerala school kalolsavam, Education, Kerala.