Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസിന്റെ നാനാ പഠോളെ മഹാരാഷ്ട്ര സ്പീക്കര്‍; ബിജെപിയിലെ കിസാന്‍ കതോറെ പിന്‍മാറി

കോണ്‍ഗ്രസിന്റെ നാനാ പഠോളെ മഹാരാഷ്ട്ര സ്പീക്കര്‍. ഞായറാഴ്ചNews, Politics, Trending, Shiv Sena, Congress, BJP, National,
മുംബൈ: (www.kvartha.com 01.12.2019) കോണ്‍ഗ്രസിന്റെ നാനാ പഠോളെ മഹാരാഷ്ട്ര സ്പീക്കര്‍. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് നിയമസഭ ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ബി ജെ പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയായിരുന്നു.

കിസാന്‍ കതോറെയുടെ സ്ഥാനാര്‍ഥിത്വം ബിജെപി പിന്‍വലിച്ചതോടെയാണ് മഹാ വികാസ് അഘാഡി സ്ഥാനാര്‍ഥിയായ പഠോളെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നാലു തവണ എംഎല്‍എ ആയ പഠോളെ ഇത്തവണ വിദര്‍ഭയിലെ സകോലി മണ്ഡലത്തില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

First BJP MP to Rebel Against Party, Nana Patole is Congress Pick for Maharashtra Speaker Post,News, Politics, Trending, Shiv Sena, Congress, BJP, National

മുമ്പ് കോണ്‍ഗ്രസിലായിരുന്ന പഠോളെ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ ചേരുകയും എംപിയാകുകയും ചെയ്തിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ബിജെപി വിടുകയും തിരികെ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാര്‍ ശനിയാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ട് നേടിയിരുന്നു. 169 എം എല്‍ എമാരുടെ പിന്തുണയാണ് സര്‍ക്കാരിനു ലഭിച്ചത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്. അതിന് മുന്‍പ് തന്നെ സഭാ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ബി ജെ പിയുടെ 105 അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. വിശ്വാസ പ്രമേയത്തിനെതിരെ ആരും വോട്ട് ചെയ്തില്ല. നാല് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

മഹാ വികാസ് അഘാഡി കക്ഷികളായ കോണ്‍ഗ്രസ്, എന്‍ സി പി, ശിവസേന എന്നിവയ്ക്ക് മൊത്തം 154 സീറ്റാണുള്ളത്. വിശ്വാസ വോട്ടില്‍ അതിനേക്കാള്‍ 15 പേരുടെ പിന്തുണ കൂടുതല്‍ ലഭിച്ചു. തിങ്കളാഴ്ച 162 പേരെ അണിനിരത്തിയ സഖ്യത്തിന് പിന്നീട് ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയും ലഭിച്ചിട്ടുണ്ട്. 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: First BJP MP to Rebel Against Party, Nana Patole is Congress Pick for Maharashtra Speaker Post,News, Politics, Trending, Shiv Sena, Congress, BJP, National.