Follow KVARTHA on Google news Follow Us!
ad

വയനാട് ചുരത്തില്‍ ഓടുന്ന വാഹനത്തിലിരുന്ന് യുവാക്കളുടെ അഭ്യാസ പ്രകടനം; കാറിന്റെ ഡിക്കിയിലിരുന്ന് കാലുകള്‍ പുറത്തേക്കിട്ട് സാഹസികയാത്ര; ദൃശ്യങ്ങള്‍ പുറത്ത്; നടപടി എടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍

വയനാട് ചുരത്തില്‍ ഓടുന്ന വാഹനത്തിലിരുന്ന് യുവാക്കളുടെWayanadu, Local-News, News, Youth, Passengers, Video, Kerala
വയനാട്: (www.kvartha.com 01.12.2019) വയനാട് ചുരത്തില്‍ ഓടുന്ന വാഹനത്തിലിരുന്ന് യുവാക്കളുടെ അഭ്യാസ പ്രകടനം. കഴിഞ്ഞ ദിവസം രാത്രിയാണ് ഓടികൊണ്ടിരിക്കുന്ന കാറിന്റെ ഡിക്കിയിലിരുന്ന് കാലുകള്‍ പുറത്തേക്കിട്ട് യുവാക്കള്‍ സാഹസിക യാത്ര നടത്തിയത്.

കാറിന്റെ മുന്നിലും പിന്നിലുമായി നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുമ്പോഴാണ് യുവാക്കളുടെ ഈ അഭ്യാസപ്രകടനം. കാറിന് പിന്നില്‍ വന്ന യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെ യുവാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വയനാട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Dangerous car driving in Wayanad  Churam road video goes viral,Wayanadu, Local-News, News, Youth, Passengers, Video, Kerala

മാവേലിക്കര രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറാണ് ദൃശ്യങ്ങളിലുള്ളത്. സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ മാവേലിക്കര ആര്‍ടിഒയ്ക്ക് കൈമാറുമെന്നും നടപടി ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോഴിക്കോട് സ്വദേശിയുടേതാണ് വാഹനമെന്നാണ് സൂചന. കോഴിക്കോട് നിന്നും സുഹൃത്തുക്കളുമായി നടത്തിയ യാത്രയിലാണ് സാഹസിക പ്രകടനം നടത്തിയത്.

ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോള്‍ അപകടം ക്ഷണിച്ചു വരുത്തുന്ന യുവാക്കളുടെ നടപടിക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dangerous car driving in Wayanad  Churam road video goes viral,Wayanadu, Local-News, News, Youth, Passengers, Video, Kerala.