Follow KVARTHA on Google news Follow Us!
ad

സന്ന്യാസിയുടെ സേവനശ്രമങ്ങള്‍ തടയുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് യോഗി ആദിത്യാനാഥ്; പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ വിമര്‍ശനത്തിന് ഒരു മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

സന്ന്യാസിയുടെ സേവനശ്രമങ്ങള്‍ തടയുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് യുപി മുഖ്യമന്ത്രി യോ India, National, News, Yogi Adityanath, UP, Priyanka Gandhi, Congress, BJP, Police, Trending, Protesters, Adityanath’s office tweets warning after Priyanka Gandhi’s remark on his saffron clothes
ന്യൂഡല്‍ഹി: (www.kvartha.com 31.12.2019) സന്ന്യാസിയുടെ സേവനശ്രമങ്ങള്‍ തടയുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യാനാഥ്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ വിമര്‍ശനത്തിന് മറുപടിയായാണ് യോഗിയുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോലീസ് നടപടിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെയാണ് യോഗിയുടെ ട്വീറ്റ്.

'പൊതുജന സേവനത്തിനായുള്ള ഒരു സന്യാസിയുടെ നിരന്തര പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവരാരോ അവര്‍ ശിക്ഷിക്കപ്പെടും. രാഷ്ട്രീയം പാരമ്പര്യമായി കിട്ടിയവര്‍ക്കും പ്രീണനത്തിനായി രാഷ്ട്രീയത്തിലിറങ്ങിയവര്‍ക്കും സേവനമെന്ന ആശയം മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. യോഗി ട്വിറ്ററില്‍ കുറിച്ചു. 'ഭഗ്വാ മേം ലോക് കല്യാണ്‍' (പൊതുജന നന്മ കാവിയിലൂടെ) എന്ന ഹിന്ദി ഹാഷ് ടാഗോടെയാണ് യോഗി ട്വീറ്റ് ചെയ്തത്.

തിങ്കളാഴ്ച ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രിയങ്ക ഗാന്ധി ആദിത്യനാഥിനെതിരെ രൂക്ഷമായി വിമര്‍ശനമുന്നയിച്ചത്. ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കാവി വസ്ത്രം ചേരില്ലെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. അക്രമത്തിനും ശത്രുതയ്ക്കും പ്രതികാരത്തിനും ഇന്ത്യയില്‍ സ്ഥാനമില്ലെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.



Keywords: India, National, News, Yogi Adityanath, UP, Priyanka Gandhi, Congress, BJP, Police, Trending, Protesters, Adityanath’s office tweets warning after Priyanka Gandhi’s remark on his saffron clothes