Follow KVARTHA on Google news Follow Us!
ad

ഇറാന്‍ തീരത്ത് ശക്തമായ ഭൂചലനം; യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്

ഇറാന്‍ തീരത്ത് ഭൂചലനം. വ്യാഴാഴ്ച വൈകുന്നേരം 7.43 മണിയോടെ റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് Gulf, News, World, Earthquake, Report, House
റാസല്‍ഖൈമ: (www.kvartha.com 01.11.2019) ഇറാന്‍ തീരത്ത് ഭൂചലനം. വ്യാഴാഴ്ച വൈകുന്നേരം 7.43 മണിയോടെ റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് റിപ്പോട്ടുകള്‍. യുഎഇയുടെ വിവിധ ഭാഗങ്ങളിലായി ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റാസല്‍ഖൈമയിലെ ഫ്‌ലാറ്റുകളിലും മറ്റും ചെറിയ തോതിലുള്ള പ്രകമ്പനമുണ്ടായി.

വീട് കുലുങ്ങുന്നതു പോലെ തോന്നിയെന്നും ഉടന്‍ കുടുംബാംഗങ്ങളെയും കൂട്ടി പുറത്തിറങ്ങിയെന്നും റാസല്‍ഖൈമ ജസീറ അല്‍ ഹംറയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ യാസര്‍ വര്‍സി പറഞ്ഞു. തുടര്‍ന്ന് എട്ട് മണിയോടെ എല്ലാവരും തിരികെ വീടുകളിലേക്ക് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാത്രി 7.44 മണിക്ക് അറബ്യന്‍ ഗള്‍ഫില്‍ ഭൂചലനം അനുഭവപ്പെട്ടതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രവും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ എവിടെ നിന്നും നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Gulf, News, World, Earthquake, Report, House, Tremors felt in UAE as magnitude 4.9 quake strikes Iran

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, News, World, Earthquake, Report, House, Tremors felt in UAE as magnitude 4.9 quake strikes Iran