Follow KVARTHA on Google news Follow Us!
ad

തീവ്രവാദിയായ പ്രഗ്യാ സിങ് തീവ്രവാദിയായ ഗോഡ്സെയെ രാജ്യ സ്നേഹി എന്ന് വിളിക്കുന്നു; ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ദു:ഖദിനമാണെന്ന് വിശേഷണം; മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ 'ദേശസ്നേഹി' എന്ന് വിളിച്ച പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

തീവ്രവാദിയായ പ്രഗ്യാ സിങ് തീവ്രവാദിയായ ഗോഡ്സെയെ രാജ്യ സ്നേഹി New Delhi, News, Politics, Controversy, Twitter, Rahul Gandhi, Criticism, National,
ന്യൂഡെല്‍ഹി: (www.kvartha.com 28.11.2019) തീവ്രവാദിയായ പ്രഗ്യാ സിങ് തീവ്രവാദിയായ ഗോഡ്സെയെ രാജ്യ സ്നേഹി എന്ന് വിളിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ദു:ഖദിനമാണിത്. മഹാത്മഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ 'ദേശസ്നേഹി' എന്ന് വിളിച്ച പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. തന്റെ ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രഗ്യയ്‌ക്കെതിരെ തിരിഞ്ഞത്.

ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് പ്രഗ്യാ സിങ് മഹാത്മഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ 'ദേശസ്നേഹി' എന്ന് ആവര്‍ത്തിച്ച് വിശേഷിപ്പിച്ചത്. ഇതിനെതിരെ കഴിഞ്ഞദിവസം മൗനം പാലിച്ച ബിജെപി പ്രതിഷേധം ശക്തമായതോടെ പ്രസ്താവനയില്‍ അപലപിച്ചിരുന്നു. ഇതിനിടെയാണ് സംഭവത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരിക്കുന്നത്.

Terrorist Sadhvi Pragya calls terrorist Godse a patriot: Rahul Gandhi, New Delhi, News, Politics, Controversy, Twitter, Rahul Gandhi, Criticism, National

ആര്‍എസ്എസിന്റെയും ബിജെപിയുടെയും മനസാണ് പ്രഗ്യാ സിങ്ങിന്റെ പ്രസ്താവനയിലൂടെ പ്രതിഫലിക്കുന്നത്. അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ് സമയം പാഴാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

എസ്പിജി( സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് പ്രഗ്യാ സിങ് ഠാക്കൂറിന്റെ വിവാദ പരാമര്‍ശം. ചര്‍ച്ചയ്ക്കിടെ നാഥൂറാം ഗോഡ്സെ രചിച്ച 'വൈ ഐ കില്‍ഡ് ഗാന്ധി' എന്ന പുസ്തകത്തിലെ ഒരു വാക്യം ഡിഎംകെയുടെ എ രാജ ഉയര്‍ത്തിയതോടെ പ്രഗ്യാ സിങ് ഠാക്കൂര്‍ അത് തടസ്സപ്പെടുത്തുകയും, ഒരു ദേശഭക്തന്റെ ഉദാഹരണം ഇതിനിടെ പറയാന്‍ ആകില്ലെന്ന് പ്രതികരിക്കുകയുമായിരുന്നു.

കൊലപ്പെടുത്തുന്നതിന് 32 കൊല്ലം മുമ്പ് തന്നെ ഗാന്ധിയോട് താന്‍ വിരോധം വെച്ചു പുലര്‍ത്തിയിരുന്നുവെന്ന് ഗോഡ്സെ തന്നെ സമ്മതിച്ചിട്ടുള്ളതാണ് എന്നായിരുന്നു രാജയുടെ പരാമര്‍ശം. ഒരു പ്രത്യേക തത്വശാസ്ത്രത്തില്‍ തീവ്രമായി വിശ്വസിച്ചിരുന്നതുകൊണ്ടാണ് ഗാന്ധിജിയെ നാഥൂറാം ഗോഡ്സെ വധിച്ചതെന്നും രാജ കൂട്ടിച്ചേര്‍ത്തു.

പ്രഗ്യയുടെ 'ഗോഡ്സെ' പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ബിജെപി നേതാക്കള്‍ തന്നെ പ്രഗ്യയോട് ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ വീണ്ടും പ്രതികരണം ആരാഞ്ഞപ്പോള്‍ താന്‍ എന്താണ് പറഞ്ഞതെന്ന് ആദ്യം ശ്രദ്ധിക്കൂ. ഇതിനു ബാക്കി മറുപടി നാളെ തരാം' എന്നും പ്രഗ്യാ വ്യക്തമാക്കി. ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപിയായ പ്രഗ്യാ സിങ് ഠാക്കൂര്‍ ഇതാദ്യമായല്ല ഗോഡ്സയെ ദേശസ്നേഹിയെന്ന് വിശേഷിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Terrorist Sadhvi Pragya calls terrorist Godse a patriot: Rahul Gandhi, New Delhi, News, Politics, Controversy, Twitter, Rahul Gandhi, Criticism, National.