Follow KVARTHA on Google news Follow Us!
ad

ജോസ് കെ മാണിക്ക് തിരിച്ചടി; കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തീരുമാനിച്ച നടപടിയില്‍ സ്റ്റേ തുടരും; അപ്പീല്‍ കട്ടപ്പന സബ്കോടതി തള്ളി

കേരളകോണ്‍ഗ്രസ് ചെയര്‍മാനായി ജോസ് കെ മാണിയെ തീരുമാനിച്ചKottayam, News, Politics, Kerala Congress (m), Jose K Mani, Trending, Court, Appeal, Kerala,
കോട്ടയം: (www.kvartha.com 10.11.2019) കേരളകോണ്‍ഗ്രസ് ചെയര്‍മാനായി ജോസ് കെ മാണിയെ തീരുമാനിച്ച നടപടിയില്‍ സ്റ്റേ തുടരും. ജോസ് കെ മാണിയുടെ അപ്പീല്‍ കട്ടപ്പന സബ്കോടതി തള്ളിയതോടെയാണ് കേരള കോണ്‍ഗ്രസ് അധികാര തര്‍ക്കത്തില്‍ ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടിയേല്‍ക്കേണ്ടി വന്നത്.

ചെയര്‍മാന്റെ അധികാരം തടഞ്ഞ ഇടുക്കി മുന്‍സിഫ് കോടതി വിധി കട്ടപ്പന സബ് കോടതി ശരിവെക്കുകയായിരുന്നു. ഇതോടുകൂടി പാര്‍ട്ടിയുടെ ചെയര്‍മാനായി പി ജെ ജോസഫ് തന്നെ തുടരും. രണ്ടാം തവണയാണ് ജോസ് കെ മാണിക്ക് കോടതിയില്‍ നിന്ന് തിരിച്ചടിയേല്‍ക്കുന്നത്. അതേസമയം ഇടുക്കി മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. അന്തിമ വിധിക്കായി ഇടുക്കി മുന്‍സിഫ് കോടതിയില്‍ ഈ മാസം 22 ന് കേസില്‍ തുടര്‍ന്നുള്ള വാദം ആരംഭിക്കും.

 Setback for Jose K Mani as court rules he is not the chairman of Kerala Congress (M), Kottayam, News, Politics, Kerala Congress (m), Jose K Mani, Trending, Court, Appeal, Kerala

അതേസമയം കോടതി വിധി തങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്ന് പി ജെ ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പ്രതികരിച്ചു. വിധി ഇലക്ഷന്‍ കമ്മിഷനെ അറിയിക്കും. ജോസ് കെ മാണിയുടെ ദാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണിത്. തെറ്റുതിരുത്തി ജോസ് കെ മാണി പാര്‍ട്ടിയിലേക്ക് തിരിച്ചെത്തണമെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ പ്രതികരിച്ചു.

അതേസമയം, കോടതി വിധിക്കെതിരായി അപ്പീല്‍ നല്‍കുമെന്ന് ജോസ് കെ മാണിയും വ്യക്തമാക്കി. യഥാര്‍ത്ഥ കേരളകോണ്‍ഗ്രസ് ഏതാണെന്ന് ഇലക്ഷന്‍ കമ്മിഷനാണ് തീരുമാനിക്കേണ്ടത്. ചിഹ്നം ആര്‍ക്ക് കൊടുക്കണമെന്നും തീരുമാനിക്കുന്നത് ഇലക്ഷന്‍ കമ്മിഷനാണെന്നും, എല്ലാ രേഖകളും കമ്മിഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു.

ജൂണിലാണ് ജോസ് കെ മാണി വിഭാഗം വിളിച്ചുചേര്‍ത്ത കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സമിതി യോഗം അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. സംസ്ഥാന സമിതിയില്‍ 437 അംഗങ്ങളില്‍ 312 പേരും പങ്കെടുത്ത യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. എന്നാല്‍ 10 ദിവസം മുന്‍പു നോട്ടീസ് നല്‍കാതെ വിളിച്ചുചേര്‍ത്ത യോഗം നിയമപരമായി നിലനില്‍ക്കില്ലെന്നും ചട്ടം ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും ആരോപിച്ച് ജോസഫ് വിഭാഗം ഇടുക്കി മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമീപിച്ചിരുന്നു.

ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഇതോടെ ഇടുക്കി മുന്‍സിഫ് കോടതി സ്റ്റേ ചെയ്തു. എന്നാല്‍ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനായി ജോസ് കെ മാണി പ്രവര്‍ത്തിക്കുന്നതിന് എതിരെ പി ജെ ജോസഫ് വിഭാഗം സമ്പാദിച്ച സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന സബ്കോടതിയില്‍ ജോസ് കെ മാണിയും കെ ഐ ആന്റണിയും അപ്പീല്‍ നല്‍കിയിരുന്നു. ഇതിലാണ് ഇപ്പോള്‍ കോടതി ജോസ് കെ മാണിക്കെതിരെ വിധി പറഞ്ഞിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Setback for Jose K Mani as court rules he is not the chairman of Kerala Congress (M), Kottayam, News, Politics, Kerala Congress (m), Jose K Mani, Trending, Court, Appeal, Kerala.