Follow KVARTHA on Google news Follow Us!
ad

സാംസ്‌കാരിക കേരളത്തിന്റെ 63 വര്‍ഷങ്ങള്‍; ഇരുണ്ട കാലഘട്ടത്തില്‍ നിന്നും നാം നയിച്ച സമര പോരാട്ടങ്ങള്‍ ഓര്‍ത്തെടുക്കാം

കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് 63 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സാംസ്‌കാരിക കേരളം അതിന്റെ ഉത്തമമായ വീര്യത്തോടെ മറ്റു സംസ്ഥാനങ്ങളില്‍ News, Kerala, Article, State, Government, november 01; kerala states 63 years
വിജിൻ ഗോപാൽ ബേപ്പ്

(www.kvartha.com 01.11.2019) കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് 63 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സാംസ്‌കാരിക കേരളം അതിന്റെ ഉത്തമമായ വീര്യത്തോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ട് നിന്ന 63 വര്‍ഷങ്ങള്‍. ഭാഷയിലും വേഷത്തിലും സംസ്‌കാരത്തിലും സാമൂഹിക അന്തരീക്ഷത്തിലും ജീവിത സാഹചര്യങ്ങളിലും ഏറെ വൈവിധ്യം പുലര്‍ത്തുന്നതും മാതൃകയായതുമായ ദേശം. പശ്ചിമഘട്ട മലനിരകള്‍ക്ക് കീഴെ നീണ്ടുനിവര്‍ന്നു നില്‍ക്കുന്ന നമ്മുടെ കേരളത്തിന്റെ ശക്തി പിന്നിട്ട പാതകളാണ്.

ഇരുണ്ട കാലഘട്ടത്തില്‍ നിന്നും തീഷ്ണമായ സമര പോരാട്ടങ്ങളിലൂടെയാണ് കേരളം ഇന്നു കാണുന്ന സാമൂഹിക അന്തരീക്ഷം വാര്‍ത്തെടുത്തത്. ജാതിയുടെ വേലിക്കെട്ടുകളില്‍ തളച്ചിട്ടതും രക്തസാക്ഷിത്വം വരിച്ചതുമായ എത്രയേറെ ജീവിതങ്ങള്‍. ഭൂപ്രഭുക്കന്മാരും സവര്‍ണ മേധാവികളും ഉണ്ടാക്കിയെടുത്ത ചട്ടക്കൂടുകളില്‍ നിന്നും എത്രയേറെ ജനകീയ മുന്നേറ്റങ്ങള്‍ നയിച്ചാണ് നാം ഈ സാമൂഹിക പ്രബുദ്ധത നേടിയത്.

63 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്നത്തെ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ വളരെ ഗൗരവമേറിയതാണ്. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നിലവിളിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍. ഇത്രയേറെ പ്രബുദ്ധരായ ജനങ്ങള്‍ ആയിട്ടും പിഞ്ചുകുഞ്ഞുങ്ങള്‍ പോലും കേരളത്തില്‍ സുരക്ഷിതരല്ല എന്നത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ഇവിടത്തെ പീഡനപരമ്പരകള്‍ ഈ സമൂഹത്തിനു ഏല്‍ക്കാവുന്ന ഏറ്റവും വലിയ കളങ്കമാണ്. സ്ത്രീകളെ അമ്മയായും സഹോദരിയെയും മകളായും കാണണമെന്ന് പഠിപ്പിക്കുന്ന സമൂഹത്തില്‍ നിന്നും വരുന്ന ഇത്തരം വാര്‍ത്തകള്‍ ഏറെ അലോസരപ്പെടുത്തുന്നു.

ഉത്തരേന്ത്യയിലെ സവര്‍ണ മേധാവിത്വത്തിന്റെ ശീലങ്ങളും ഫാസിസ്റ്റു ചിന്തകളും കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതും മറ്റൊരു വെല്ലുവിളിയാണ്. രാഷ്ട്രീയത്തിന് പകരം ജാതിമത സമവാക്യങ്ങള്‍ വഴികള്‍ വെട്ടുന്നത് ശരിയായ ദിശയിലേക്ക് ഒരിക്കലും നമ്മെ നയിക്കുകയില്ല. ഭക്ഷണത്തിനും വസ്ത്രത്തിനും ഭാഷയ്ക്കും അതിരുകള്‍ കല്‍പ്പിക്കുന്ന പ്രഹസനങ്ങള്‍ ഉത്തരേന്ത്യയില്‍ നിന്നും സാംസ്‌കാരിക കേരളത്തെ ലക്ഷ്യമിട്ടു നീങ്ങുകയാണ്.

കേരള പിറവി മഹോത്സവമായി ആഘോഷിക്കുന്നതിനു മുൻപ് നാം തീർച്ചയായും മറ്റുള്ളവർക് മാതൃകയ്ക്കും വിധം വളരണം. സാമൂഹിക അരക്ഷിതാവസ്ഥയെ മറികടക്കണം. ഇവിടെ അഭിമാനത്തോടെ എന്നും ജീവിക്കാനുള്ള അന്തരീക്ഷം വാർത്തെടുക്കണം. 63 വർഷത്തെ അനുഭവങ്ങളും ഓർമകളും നല്ല നാളേക്കുള്ള വഴികളാവട്ടെ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Article, State, Government, november 01; kerala states 63 years