Follow KVARTHA on Google news Follow Us!
ad

ബാറിലുണ്ടായ തര്‍ക്കം; മൂന്നംഗ സംഘം യുവാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്നു; 2പേര്‍ കസ്റ്റഡിയില്‍

ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്നംഗ സംഘം യുവാവിനെ വഴിയില്‍ News, Local-News, Murder, attack, Stabbed to death, Crime, Criminal Case, Police, Custody, Kerala,
കിളിമാനൂര്‍: (www.kvartha.com 01.11.2019) ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്നംഗ സംഘം യുവാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്നു. പറണ്ടക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ ശശിയുടെ മകന്‍ സഞ്ചു (30) ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ തട്ടത്തുമല പറണ്ടക്കുഴി ശാസ്താംപൊയ്ക ആരോഗ്യ ഉപകേന്ദ്രത്തിന് മുന്നിലായിരുന്നു സംഭവം.

അക്രമത്തില്‍ സഞ്ചുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പറണ്ടക്കുഴി ഷിബു വിലാസത്തില്‍ ഷിബുവിന് (39)ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഞ്ചുവിന്റെ നാട്ടുകാരും ഇറച്ചിവെട്ടുകാരുമായ അല്‍അമീന്‍, അല്‍ മുബീന്‍, മുഹമ്മദ് ജാസിം എന്നിവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ അല്‍അമീന്‍, മുഹമ്മദ് ജാസിം എന്നിവരെ പോലീസ് കസ്റ്റിയിലെടുത്തിട്ടുണ്ട്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Man stabbed to death in Thiruvananthapuram, News, Local-News, Murder, attack, Stabbed to death, Crime, Criminal Case, Police, Custody, Kerala

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്;

പെയിന്റിംഗ് തൊഴിലാളിയായ സഞ്ചുവും സുഹൃത്ത് ഷിബുവും കഴിഞ്ഞദിവസം രാത്രി നിലമേലുള്ള ബാറില്‍ എത്തിയിരുന്നു. ഇവിടെ വച്ച് അല്‍അമീനെയും സംഘത്തെയും കണ്ടുമുട്ടി. തുടര്‍ന്ന് ഇരുകൂട്ടരും എന്തോ പ്രശ്‌നത്തെച്ചൊല്ലി വഴക്കുണ്ടാക്കുകയും ബാര്‍ ജീവനക്കാരും മറ്റുള്ളവരും ഇടപെട്ട് പിന്തിരിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് രാത്രി പത്തുമണിയോടെ സഞ്ചുവും ഷിബുവും വീട്ടിലേക്ക് തിരികെ വരുമ്പോള്‍ പ്രതികള്‍ ഓട്ടോയില്‍ പിന്തുടര്‍ന്നെത്തി ഷിബുവിനെയും സഞ്ചുവിനെയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ബാറിലുണ്ടായ വഴക്കിനെചൊല്ലി തര്‍ക്കമായി. തര്‍ക്കത്തിനിടെ സഞ്ചുവിനെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കുത്തിവീഴ്ത്തുകയായിരുന്നു. സഞ്ചുവിന് കഴുത്തിലാണ് കുത്തേറ്റത്. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷിബുവിന് കുത്തേറ്റത്.

കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ സഞ്ചുവിനെ ഉടന്‍ തന്നെ കിളിമാനൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. കുത്തേറ്റ ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലപ്പെട്ട സഞ്ചു അവിവിവാഹിതനാണ്. കിളിമാനൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സഞ്ചുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അല്‍മുബീനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് വെളിപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man stabbed to death in Thiruvananthapuram, News, Local-News, Murder, attack, Stabbed to death, Crime, Criminal Case, Police, Custody, Kerala.