Follow KVARTHA on Google news Follow Us!
ad

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി; സ്പീക്കര്‍ ബി ശ്രീരാമകൃഷ്ണന്‍ തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു പതാകയുയര്‍ത്തി; മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, സി രവീന്ദ്രനാഥ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, ചലച്ചിത്രതാരം ജയസൂര്യ എന്നിവര്‍ പ്രധാന വേദിയില്‍

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സ്പീക്കര്‍ kanhangad, News, Education, Inauguration, District Collector, Ministers, Jayasurya, Kerala,
കാഞ്ഞങ്ങാട്: (www.kvartha.com 28.1.2019) അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സ്പീക്കര്‍ ബി ശ്രീരാമകൃഷ്ണന്‍ തിരിതെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാകയുയര്‍ത്തി. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, സി രവീന്ദ്രനാഥ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, ചലച്ചിത്രതാരം ജയസൂര്യ എന്നിവര്‍ പ്രധാന വേദിയിലുണ്ട്. മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ പേരിലുള്ളതാണ് പ്രധാന വേദി.

28 വേദികളിലായി 239 മത്സര ഇനങ്ങളാണ് അരങ്ങേറുന്നത്. 10,000 മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഇനി നാല് ദിനം കൗമാര താരങ്ങളുടെ കലാപ്രകടനങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുക. ജനപ്രിയ ഇനങ്ങളാണ് ആദ്യം ദിനം കാണികളെ കാത്തിരിക്കുന്നത്. മോഹിനിയാട്ടം, കുച്ചിപ്പുടി അടക്കമുള്ള മത്സരങ്ങള്‍ രാവിലെയും ഉച്ചയ്ക്ക് ശേഷം ദഫ് മുട്ട്, ചവിട്ടു നാടകം, പൂരക്കളി അടക്കമുള്ള ഇനങ്ങളും നടക്കും.

Kerala school youth festival 2019, kanhangad, News, Education, Inauguration, District Collector, Ministers, Jayasurya, Kerala

വിവിധ ജില്ലകളില്‍ നിന്നായുളള മത്സരാര്‍ത്ഥികള്‍ കാഞ്ഞങ്ങാടിന്റെ മണ്ണില്‍ ആവേശം വിതറാനെത്തിയിട്ടുണ്ട്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ 60 അംഗ സംഘം നയിക്കുന്ന ഊട്ടുപുരയും സജ്ജമായിട്ടുണ്ട്. ഒരേ സമയം 3000 പേര്‍ക്ക് കഴിക്കാനാകുന്ന തരത്തില്‍ 25,000 പേര്‍ക്കുളള ഭക്ഷണം ദിവസവും ഒരുക്കും.

 Kerala school youth festival 2019, Kanhangad, News, Education, Inauguration, District Collector, Ministers, Jayasurya, Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala school youth festival 2019, Kanhangad, News, Education, Inauguration, District Collector, Ministers, Jayasurya, Kerala.