Follow KVARTHA on Google news Follow Us!
ad

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പ്രൗഢ ഗംഭീര തുടക്കം; അവിസ്മരണീയമായ സ്വാഗതഗാനത്തിന് ചുവടുവെച്ച് വിദ്യാര്‍ത്ഥികള്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന പ്രൗഢ ഗംഭീര തുടക്കം. അവിസ്മരണീയമായkasaragod, News, High Court of Kerala, Kerala school kalolsavam, Students, Inauguration, Actor, Jayasurya
ഐങ്ങോത്ത്: (www.kvartha.com 28.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന പ്രൗഢ ഗംഭീര തുടക്കം. അവിസ്മരണീയമായ സ്വാഗതഗാനത്തിന് ചുവടുവെച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തം കാഴ്ചകാരുടെ കണ്ണുകള്‍ക്ക് നിറമേറി. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ചിട്ടപ്പെടുത്തി സംവിധാനം ചെയ്ത സ്വാഗതഗാനം ജില്ലയിലെ 60 അധ്യാപകര്‍ ചേര്‍ന്നാണ് ആലപിച്ചത്.

സ്വാഗതഗാനത്തിന് ശേഷം ഉദ്ഘാടന പരിപാടി ആരംഭിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഭദ്രദീപം കൊളുത്തി കലോത്സവം ഉദ്ഘാടനം ചെയ്തു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍, നടന്‍ ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

 Kasaragod, News, High Court of Kerala, Kerala school kalolsavam, Students, Inauguration, Actor, Jayasurya, Kerala school kalolsavam; Inauguration Programme

വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും ചിന്തകള്‍ ഒഴിവാക്കി നല്ല മനസോടെയാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കേണ്ടതെന്ന് ഉദ്ഘാടന ചടങ്ങില്‍ ജയസൂര്യ പറഞ്ഞു. കുട്ടികളുടെ കലാപ്രകടനങ്ങള്‍ നല്ല രീതിയിലാണ് നടക്കേണ്ടത്. അവര്‍ക്കിടയില്‍ ഒരുതരത്തിലുള്ള മറ്റു ചിന്തകളും കടന്നു വരരുതെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

Kasaragod, News, High Court of Kerala, Kerala school kalolsavam, Students, Inauguration, Actor, Jayasurya, Kerala school kalolsavam; Inauguration Programme

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, High Court of Kerala, Kerala school kalolsavam, Students, Inauguration, Actor, Jayasurya, Kerala school kalolsavam; Inauguration Programme