Follow KVARTHA on Google news Follow Us!
ad

ആത്മാക്കളുടെ രഹസ്യമുറങ്ങുന്ന മമ്മികള്‍; മരണശേഷം എത്തിച്ചേരുന്ന ലോകത്തിലേക്ക് വഴിതെറ്റാതെ സഞ്ചരിക്കുന്നതിനുള്ള ഭൂപടം കൊത്തിയിട്ട മരപ്പലക

പുരാതന കാലത്തെ ഈജിപ്തുകാരുടെ ഫറവോമാരുടെയും മമ്മികളുടെയും ഇടയില്‍ 'ഇന്നലെ' ഉപേക്ഷിച്ചതു പോലെയായിരുന്നു കൊത്തുപണികളും മറ്റും നടത്തി ഭംഗിയാക്കിയ ആ News, World, Egypt, Death, Mystery, The Coffin Texts, Papyrus, Pyramid, Hell, In the Egyptian Coffin, a Mysterious 'hell' Map of the Spirits

കെയ്‌റോ: (www.kvartha.com 1.11.2019) പുരാതന കാലത്തെ ഈജിപ്തുകാരുടെ ഫറവോമാരുടെയും മമ്മികളുടെയും ഇടയില്‍ 'ഇന്നലെ' ഉപേക്ഷിച്ചതു പോലെയായിരുന്നു കൊത്തുപണികളും മറ്റും നടത്തി ഭംഗിയാക്കിയ ആ ശവപ്പെട്ടി. ലോകത്തെ ഏറ്റവും പഴക്കം ചെന്ന നരക (പാതാള) ഭൂപടമായിരുന്നു അത്. മരണശേഷം എത്തിച്ചേരുന്ന ലോകത്തിലേക്ക് ആത്മാവിന് വഴിതെറ്റാതെ സഞ്ചരിക്കുന്നതിനായുള്ള ചൂണ്ടിക്കാണിക്കലായിരുന്നു അതെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ പറയുന്നത്.


News, World, Egypt, Death, Mystery, The Coffin Texts, Papyrus, Pyramid, Hell, In the Egyptian Coffin, a Mysterious 'hell' Map of the Spirits

സൂക്ഷ്മനിരീക്ഷണത്തിലാണ് കൊത്തിവെച്ച കാര്യങ്ങള്‍ പിടികിട്ടിയത്. 'ആത്മാവിനു മോക്ഷം ലഭിക്കാനുള്ള വഴി' എന്നാണ് ഭൂപടത്തിലെ വിവരങ്ങളെ ഗവേഷകര്‍ വിവരിച്ചതും. 'ദ് ബുക്ക് ഓഫ് ടു വേയ്‌സ്' എന്നും ഗവേഷകര്‍ ഇതിനു പേരിട്ടിട്ടുണ്ട്.

അതിന് കാരണം, ഭൂമിക്കും ഇന്നേവരെ കാണാത്ത മറ്റൊരു ലോകത്തിനും ഇടയിലുള്ള നിഗൂഢ വഴികളെപ്പറ്റിയാണ് കൊത്തുപണികള്‍ വിശദമാക്കുന്നത്. പേടിപ്പെടുത്തുന്ന തടാകങ്ങളെയും മൂര്‍ച്ചയേറിയ കത്തികളും മറ്റ് ആയുധങ്ങളുമായി വഴിയില്‍ കാത്തുനില്‍ക്കുന്ന ചെകുത്താന്മാരെയുമെല്ലാം മറികടക്കാനുള്ള വഴികളാണ് ഈ 'പുസ്തക'ത്തിലുള്ളത്.

അതെല്ലാം കടന്നു ചെന്നെത്തുന്നതാകട്ടെ ഈജിപ്ഷ്യന്‍ നരകദേവനായ ഒസിരിസിന്റെ സാമ്രാജ്യത്തിലും. സാധാരണക്കാര്‍ക്കൊന്നും ഇവിടെ എത്തിപ്പെടാന്‍ പറ്റില്ലെന്നാണ് മിത്തുകളില്‍ പറയുന്നത്. പക്ഷേ ഒസിരിസിന്റെ ചിത്രം പതിച്ച ശവപ്പെട്ടിയില്‍ കഴിയുന്നവര്‍ക്ക് മോക്ഷം ലഭിക്കുമെത്രെ. 'രൊസ്താ' എന്നാണ് ഈ സാമ്രാജ്യം അറിയപ്പെട്ടിരുന്നത്.

ഏകദേശം 4000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതുന്ന നരക ഭൂപടത്തിന്റെ കൊത്തുപണികളുള്ള ഈ ശവപ്പെട്ടി 2012ലാണു കണ്ടെത്തിയത്. ആദ്യഘട്ട പരിശോധനയില്‍ ഇതൊരു ഈജിപ്ഷ്യന്‍ രാജാവിന്റേതാണെന്നാണ് ഗവേഷകര്‍ കരുതിയത്. രാജാവോ രാജകുമാരനോ ഒന്നുമല്ല ശവപ്പെട്ടിയിലെന്നും മറിച്ച്, 'ആന്‍ഖ്' എന്ന ഒരു കുലീന വനിതയുടേതാണെന്നാണ് തെളിഞ്ഞത്. ശവപ്പെട്ടിയിലെ എഴുത്തില്‍ നിന്നാണ് അക്കാര്യം തിരിച്ചറിഞ്ഞത്. 

രണ്ടു മരപ്പലകകളിലായിട്ടായിരുന്നു ഭൂപടം വരച്ചിട്ടിരുന്നത്. ഇത്തരം ഭൂപടങ്ങളുടെ മറ്റു വകഭേദങ്ങളും നേരത്തേ കണ്ടെത്തിയിട്ടുണ്ട്. രാജകുടുംബവുമായി ബന്ധപ്പെട്ടവരുടെ ശവപ്പെട്ടികള്‍ സൂക്ഷിക്കുന്ന കല്ലറകളുടെ ചുമരുകളിലും മമ്മികളിലും ഇത്തരം ഭൂപടങ്ങള്‍ വരച്ചിടാറുണ്ട്. പാപ്പിറസ് ചുരുളില്‍ വരച്ച് ശവപ്പെട്ടിയിലിടുന്ന പതിവുമുണ്ട്. മമ്മികള്‍ക്കു നല്‍കുന്ന മുഖാവരണത്തിലും ഇവ വരയ്ക്കും. പക്ഷേ ഇന്നേവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കം ചെന്നതാണ് ആന്‍ഖിന്റെ ശവപ്പെട്ടിയില്‍ കണ്ടത്.

'ദ് കോഫിന്‍ ടെക്സ്റ്റ്‌സ്' എന്ന പേരില്‍ പ്രസിദ്ധമായ പുരാതനകാല ഗ്രന്ഥത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഈ ഭൂപടം. മരണത്തിനു ശേഷം മനുഷ്യനു സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം. മരണാനന്തര ജീവിതത്തെപ്പറ്റിയും ഇതില്‍ പറയുന്നുണ്ട്. 'ദ് ബുക്ക് ഓഫ് ദ് ഡെഡ്' എന്ന പേരില്‍ സിനിമകളിലൂടെയും മറ്റും കുപ്രസിദ്ധമായ ഗ്രന്ഥത്തിന്റെ ഭാഗമാണ് 'ദ് കോഫിന്‍ ടെക്സ്റ്റ്‌സ്'. മരണത്തക്കുറിച്ചുള്ള ഈ പുസ്തകത്തിലെ താളുകളെല്ലാം ചേര്‍ത്തു വച്ചാല്‍ ഏകദേശം 20 മീറ്റര്‍ വരും നീളം. ഇന്നും പിടികിട്ടാത്ത ഒട്ടേറെ മന്ത്രങ്ങളുണ്ട് അതില്‍. പാപ്പിറസ് ചുരുളില്‍ തയാറാക്കിയ ആ ഗ്രന്ഥത്തിലെ മന്ത്രങ്ങളുടെ ലക്ഷ്യവും മനുഷ്യരുടെ മരണ ശേഷം ഒസിരിസിനടുത്തേക്കുള്ള സ്വസ്ഥമായ യാത്രയാണെന്നാണ് മിത്തുകളില്‍ സൂചിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, Egypt, Death, Mystery, The Coffin Texts, Papyrus, Pyramid, Hell, In the Egyptian Coffin, a Mysterious 'hell' Map of the Spirits