Follow KVARTHA on Google news Follow Us!
ad

ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; അപകടത്തിന് കാരണമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അബുദാബി പോലീസ്

ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു, Abu Dhabi, News, Gulf, World, Vehicles, Accident, Police, Social Network,
അബുദാബി: (www.kvartha.com 01.11.2019) ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു, അപകടത്തിന് കാരണമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അബുദാബി പോലീസ്.

അശ്രദ്ധ എങ്ങനെയാണ് അപകടത്തിന് കാരണമാകുന്നതെന്ന് വിശദീകരിക്കാനാണ് അബുദാബി പോലീസ് വീഡിയോ പങ്കുവെച്ചത്. അപകടം ഉണ്ടാക്കിയ ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Horrific crash in UAE by distracted driver on phone, Abu Dhabi, News, Gulf, World, Vehicles, Accident, Police, Social Network

സ്വന്തം ലൈനില്‍ നിന്നും വാഹനം തെന്നിമാറി റോഡിലെ സൈന്‍ ബോര്‍ഡില്‍ ഇടിക്കുകയും അവിടെ നിന്നും നിയന്ത്രണം വിട്ട് റോഡിന്റെ മറുവശത്തേക്ക് പോവുകയുമായിരുന്നു. വളരെ പതുക്കെയാണ് വാഹനം ഓടിച്ചിരുന്ന വ്യക്തി ലൈന്‍ മാറിയത്. മഞ്ഞനിറത്തിലുള്ള വരകളുള്ള ഭാഗത്തുകൂടെ പോയി വാഹനം റോഡിനു നടുവിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ചു.

തുടര്‍ന്ന് എസ്യുവി ഡ്രൈവര്‍ വാഹനം വേഗത്തില്‍ റോഡിനു കുറുകേ ഓടിക്കുകയും നിയന്ത്രണം വിട്ട് ഫാസ്റ്റ് ലൈന്‍ വഴി റോഡിന്റെ മറുവശത്ത് ഇടിച്ചു നില്‍ക്കുകയുമായിരുന്നു.ഭാഗ്യവശാല്‍ അപകടമുണ്ടാക്കിയ വാഹനം മറ്റുവാഹനങ്ങളില്‍ ഇടിച്ചില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Horrific crash in UAE by distracted driver on phone, Abu Dhabi, News, Gulf, World, Vehicles, Accident, Police, Social Network.