Follow KVARTHA on Google news Follow Us!
ad

വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് ഞാന്‍, ഇനി എനിക്ക് മക്കള്‍ വേണ്ട, ആ കുട്ടികള്‍ക്കു നീതി ലഭിക്കണം; വികാരവിക്ഷോഭനായി സാജു നവോദയ

വാളയാര്‍ സംഭവത്തില്‍ രൂക്ഷമായി പൊട്ടിത്തെറിയോടെ പ്രതികരിച്ച് നടന്‍ സാജു നവോദയ. പ്രതികരണത്തിനിടെ സാജു നവോദ വീകാരാധീനനായ സാജു ആ കുട്ടികള്‍ക്ക് നീതിലഭിക്കണമെന്നും ഇനി തനിക്ക് മക്കള്‍ വേണ്ട എന്നും News, Kerala, palakkad, Actor, Politics, Media, Justice, Children, Street Drama, Saju Navodaya Repsond in Valayar Incident
പാലക്കാട്: (www.kvartha.com 30.10.2019) വാളയാര്‍ സംഭവത്തില്‍ രൂക്ഷമായി പൊട്ടിത്തെറിയോടെ പ്രതികരിച്ച് നടന്‍ സാജു നവോദയ. പ്രതികരണത്തിനിടെ സാജു നവോദ വീകാരാധീനനായ സാജു ആ കുട്ടികള്‍ക്ക് നീതിലഭിക്കണമെന്നും ഇനി തനിക്ക് മക്കള്‍ വേണ്ട എന്നും പറഞ്ഞു. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെയാണ് ഇവര്‍ ചെയ്യുന്നത്. ഇവരൊക്കെ മനുഷ്യന്മാരായി ജനിച്ചത് തന്നെ കഷ്ടമാണ്. വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് ഞാന്‍. അതില്‍ വലിയ വിഷമമുണ്ട്. ഇനി എനിക്ക് മക്കള്‍ വേണ്ട. അത്രയ്ക്കു വിഷമമുണ്ട്. ഇതൊന്നും നിര്‍ത്താന്‍ പറ്റില്ല. ഇതെല്ലാം കേട്ട് ഒരാളെങ്കിലും ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന് ചിന്തിച്ചാല്‍ മതി.

News, Kerala, palakkad, Actor, Politics, Media, Justice, Children, Street Drama, Saju Navodaya Repsond in Valayar Incident

വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ള ആളാണ് ഞാന്‍. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും എതിരല്ല. പക്ഷേ ആ കുട്ടികള്‍ക്കു നീതി ലഭിക്കണം. കലാകാരന്‍ എന്ന നിലയില്‍ തനിക്കു ചെയ്യാന്‍ കഴിയുന്ന കാര്യമാണ് പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തത്. ഇത് മാധ്യമങ്ങള്‍ വഴി അറിഞ്ഞ കാര്യമാണ്.

ഇതുപോലെ അറിയാത്ത കാര്യങ്ങള്‍ നിരവധിയുണ്ടാകും. ഇതിനെയൊക്കെ നേരിടാന്‍ ഒരാള്‍ വരും. ഇങ്ങനെ ചെയ്യുന്നവന്മാര്‍ക്ക് മറുപടിയുമായി അവന്‍ വരും- സാജു നവോദയ പറഞ്ഞു.

നവജിത്ത് നാരായണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിച്ചതിനെതിരെ ചെറുപ്പക്കാര്‍ തെരുവ് നാടകം നടത്തിയപ്പോഴായിരുന്നു സാജു നവോദയുടെ പ്രതികരണം. അതേസമയം വാളയാര്‍ പീഡനക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, palakkad, Actor, Politics, Media, Justice, Children, Street Drama, Saju Navodaya Repsond in Valayar Incident