Follow KVARTHA on Google news Follow Us!
ad

കാല്‍പ്പന്ത് പൂരത്തിന് ഞായറാഴ്ച്ച തിരിതെളിയും; കന്നിമത്സരത്തില്‍ കൊമ്പന്മാര്‍ കൊല്‍ക്കത്തയുമായി കൊമ്പുകോര്‍ക്കും

ഇന്ത്യന്‍ കാല്‍പ്പന്ത് പൂരമായ ഐഎസ്എല്ലിന്റെ ആറാംKerala, Kochi, News, Kerala Blasters, Sports, Football, ISL, Indian Super League to begin on October 20
കൊച്ചി: (www.kvartha.com 18.10.2019) ഇന്ത്യന്‍ കാല്‍പ്പന്ത് പൂരമായ ഐഎസ്എല്ലിന്റെ ആറാം പതിപ്പിന് ഞായറാഴ്ച കൊച്ചിയില്‍ തിരിതെളിയും. കേരളത്തിന്റെ സ്വന്തം കൊമ്പന്മാരായ കേരളാ ബ്ലാസ്റ്റേഴ്‌സും എടികെയും തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യമത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനോടകം തന്നെ പൂര്‍ണ്ണമായും വിറ്റഴിഞ്ഞിട്ടുണ്ട്.

ടൂര്‍ണ്ണമെന്റില്‍ ബ്ലാസ്റ്റേര്‍സിന് ഇതുവരെ കപ്പടിക്കാനായിട്ടില്ല. രണ്ടുതവണ കലാശക്കളിയില്‍ കാലിടറുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ഏറെ ദാരുണമായ പ്രകടനമാണ് ബ്ലാസ്റ്റേര്‍സ് കാഴ്ചവച്ചത്. ആ ദുരന്തത്തില്‍നിന്നൊരു തിരിച്ചുവരവ് കൊതിച്ചാണ് കൊമ്പന്മാര്‍ ഇക്കുറി പോരാട്ടത്തിന് കച്ചമുറുക്കുന്നത്.


10 ടീമുകളാണ് ഐഎസ്എല്ലില്‍ ഇക്കുറിയും മത്സരിക്കാനുള്ളത്. എന്നാല്‍ സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് രണ്ട് ടീമുകള്‍ അടച്ചുപൂട്ടിയതോടെ പകരം പുതിയ ഫ്രാഞ്ചൈസികള്‍ ഇക്കുറി ടൂര്‍ണ്ണെന്റിലെത്തിയിട്ടുണ്ട്. എഫ്‌സി പൂനെ സിറ്റിക്ക് പകരം ഹൈദരാബാദ് എഫ്‌സിയും ഡല്‍ഹി ഡൈനാമോസിന് പകരം ഒഡിഷ എഫ്‌സിയുമാണ് പുതുതായി ഐഎസ്എല്ലിലേക്ക് വന്നത്.

ഗ്രൂപ്പ് റൗണ്ടില്‍ ഒരു ടീമിന് ആകെ 18 മത്സരങ്ങളാണുള്ളത്. ഒന്‍പത് വീതം ഹോം ആന്‍ഡ് എവേ മത്സരങ്ങള്‍. ഗ്രൂപ്പ് റൗണ്ടില്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്തുന്ന നാല് ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും.

ഐ.എസ്.എല്‍ ചാമ്പ്യന്മാര്‍ ഇതുവരെ
2014-കൊല്‍ക്കത്ത
2015-ചെന്നൈയിന്‍
2016-കൊല്‍ക്കത്ത
2017/18-ചെന്നൈയിന്‍
2018/19-ബംഗളൂരു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Kerala Blasters, Sports, Football, ISL, Indian Super League to begin on October 20