Follow KVARTHA on Google news Follow Us!
ad

അല്‍ ഖ്വയ്ദ കേന്ദ്രത്തില്‍ ആക്രമണം നടത്തി 40 തീവ്രവാദികളെ വധിച്ചതായി അമേരിക്ക

സിറിയയിലെ അല്‍ ഖ്വയ്ദ കേന്ദ്രത്തില്‍ ആക്രമണം നടത്തി 40World, Syria, News, Damascus, Army, America, Terrorists, US Strikes Terrorists In Syria, Officials Say 40 Killed
ഡമസ്‌കസ്: (www.kvartha.com 01.09.2019) സിറിയയിലെ അല്‍ ഖ്വയ്ദ കേന്ദ്രത്തില്‍ ആക്രമണം നടത്തി 40 തീവ്രവാദികളെ വധിച്ചതായി അമേരിക്ക. വടക്കുപടഞ്ഞാറന്‍ സിറിയയിലെ വിമതരുടെ അധീനതയിലുള്ള ഇദ്‌ലിബ് പ്രവിശ്യയിലായിരുന്നു സൈനിക നടപടിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

പ്രദേശത്തെ അല്‍ ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ മേഖലയെ അസ്ഥിരമാക്കുന്നതാണെന്ന് പ്രസ്താവനയില്‍ പറയുന്നു. യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ മിസൈലാക്രമണത്തിലാണ് 40 തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് അമേരിക്ക അവകാശപ്പെടുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: World, Syria, News, Damascus, Army, America, Terrorists, US Strikes Terrorists In Syria, Officials Say 40 Killed