Follow KVARTHA on Google news Follow Us!
ad

കളിക്കളത്തില്‍ ശത്രുക്കളായിരിക്കാം, പക്ഷേ ഇവിടെ നമ്മള്‍ ഒന്നിക്കേണ്ട സമയമാണ്; ബെംഗളൂരു എഫ് സി കണ്ടീരവ സ്‌റ്റേഡിയം വിടുന്ന കാര്യത്തില്‍ പ്രതികരണവുമായി ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാന്‍

ഐഎസ്എല്ലിലെ സൂപ്പര്‍ ടീമുകളിലൊന്നായ ബെംഗളൂരു എഫ് സി കണ്ടീരവ സ്‌റ്റേഡിയം വിടുന്ന കാര്യത്തില്‍ പ്രതികരണവുമായി National, News, Sports, ISL, Kerala Blasters, Football, ISL 2019-20: Bengaluru FC enlist Pune's Balewadi Stadium as new 'home ground' for upcoming season
മുംബൈ: (www.kvartha.com 19.09.2019) ഐഎസ്എല്ലിലെ സൂപ്പര്‍ ടീമുകളിലൊന്നായ ബെംഗളൂരു എഫ് സി കണ്ടീരവ സ്‌റ്റേഡിയം വിടുന്ന കാര്യത്തില്‍ പ്രതികരണവുമായി ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാന്‍ രംഗത്ത്. ക്ലബുകള്‍ തമ്മിലുള്ള വൈരുധ്യങ്ങള്‍ മാറ്റിവെച്ച് സംസാരിക്കേണ്ട സമയമാണിതെന്നും ബെംഗളൂരു എഫ്‌സിക്ക് തങ്ങളുടെ ഹോം ഗ്രൗണ്ടായ കണ്ടീരവ സ്റ്റേഡിയം വിടേണ്ടി വന്നാല്‍ അത് ഇന്ത്യന്‍ ഫുട്‌ബോളിന് തന്നെ വലിയ നഷ്ടമാണെന്നും ജിങ്കാന്‍ പറഞ്ഞു.

ബെംഗളൂരു എഫ്‌സി സ്വന്തം നാട്ടിലെ സ്‌റ്റേഡിയം വിട്ട് പൂനെയിലേക്ക് പോകേണ്ടി വരുമെന്ന അവസ്ഥ ദയനീയം ആണ്. കണ്ടീരവ സ്‌റ്റേഡിയത്തില്‍ കളിക്കുന്നത് താന്‍ ഏറെ ആസ്വദിച്ചിരുന്നു. അവിടെയുള്ള കാല്‍പന്ത് അന്തരീക്ഷം എല്ലാ മത്സരങ്ങളെയും ഗംഭീര അനുഭവമാക്കിയിട്ടുണ്ട്. ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരമുണ്ടാക്കണം. എന്തുചെയ്തിട്ടായാലും ബെംഗളൂരു എഫ് സി ബെംഗളൂരുവില്‍ തന്നെ കളിക്കും എന്ന് ഉറപ്പാക്കണം. ജിങ്കാന്‍ കൂട്ടിച്ചേര്‍ത്തു.

നിയമ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ബംഗളൂരുവിന് കണ്ടീരവ വിടേണ്ട സാഹചര്യം വന്നിരിക്കുന്നത്. പൂനെ എഫ്‌സി ഇത്തവണ ഐഎസ്എല്ലില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെ പൂനെയെ ഹോം ഗ്രൗണ്ടാക്കാന്‍ ഒരുങ്ങുകയാണ് ബെംഗളൂരു.



Keywords: National, News, Sports, ISL, Kerala Blasters, Football, ISL 2019-20: Bengaluru FC enlist Pune's Balewadi Stadium as new 'home ground' for upcoming season