Follow KVARTHA on Google news Follow Us!
ad

പ്രണയം, യോഗ, ആയൂര്‍വേദം; തന്റെ ജീവിതം മുന്നോട്ട് പോകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി മോഡി

പ്രണയം, യോഗ, ആയൂര്‍വേദം തന്റെ ജീവിതം മുന്നോട്ട് പോകുന്നതിന്റെ രഹസ്യംNew Delhi, News, Lifestyle & Fashion, Prime Minister, Narendra Modi, Health, Health & Fitness, National,
ന്യൂഡെല്‍ഹി: (www.kvartha.com 30.08.2019) പ്രണയം, യോഗ, ആയൂര്‍വേദം തന്റെ ജീവിതം മുന്നോട്ട് പോകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്ത് ഫിറ്റ് ഇന്ത്യ മൂവ്മെന്റിന് തുടക്കം കുറിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം പ്രധാനമന്ത്രി നരേന്ദ്രമോഡി വെളിപ്പെടുത്തിയത് .

ഡെല്‍ഹിയില്‍ നടന്ന പരിപാടിയില്‍ ആയുഷും യോഗയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മുന്നില്‍ ആരോഗ്യം സംരക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് പറഞ്ഞ അദ്ദേഹം എന്നാല്‍ യോഗയും നാച്ചുറോപതിയും ശീലമാക്കിയാല്‍ ഇതിനെ മറികടക്കാമെന്നും വ്യക്തമാക്കി.

Yoga, pranayam, ayurveda have kept me running: PM Modi,New Delhi, News, Lifestyle & Fashion, Prime Minister, Narendra Modi, Health, Health & Fitness, National

' ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടര്‍ ഗ്രാമങ്ങള്‍ തോറും സന്ദര്‍ശിക്കുകയാണ്. കഠിനമായി അധ്വാനിക്കുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ശബ്ദത്തിലും അത് പ്രതിഫലിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഞാനും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകാറുണ്ട്. ഞാന്‍ നിങ്ങളോട് എന്റെ രഹസ്യം വെളിപ്പെടുത്തേണ്ടതുണ്ട്. എന്റെ ജീവിതത്തിന്റെ വാഹനം മുന്നോട്ട് കൊണ്ട് പോകുന്നത് യോഗയും പ്രണയവും ആയൂര്‍വേദവുമാണ്' എന്നും മോഡി പറഞ്ഞു.

' ഫിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങി തൊട്ടടുത്ത ദിവസം ആയുഷും യോഗയും എന്ന വിഷയത്തില്‍ സംസാരിക്കാന്‍ അവസരം കിട്ടുന്നത് വളരെ നല്ലതാണ്. ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ രണ്ട് പ്രധാന തൂണുകളാണ് ആയുഷും യോഗയും. ഇത് ശീലത്തിന്റെ മാത്രമല്ല, സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റേയും ആരോഗ്യത്തിന്റേയും അടിസ്ഥാന സൗകര്യങ്ങളേയും ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും' മോഡി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Yoga, pranayam, ayurveda have kept me running: PM Modi,New Delhi, News, Lifestyle & Fashion, Prime Minister, Narendra Modi, Health, Health & Fitness, National.