Follow KVARTHA on Google news Follow Us!
ad

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രാഹുലിന്റെയും പൂജാരയുടെയും വിക്കറ്റ് നഷ്ടം, രണ്ടാം ടെസ്റ്റിലും രോഹിതില്ല

രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 33 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടമായി. World, West Indies, News, Sports, India, Cricket, WI bowl against unchanged India; Cornwall, Hamilton get debuts
കിംഗ്സ്റ്റണ്‍: (www.kvartha.com 30.08.2019) രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 65 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായി. 13 റണ്‍സ് നേടിയ ഓപ്പണര്‍ കെ എല്‍ രാഹുലും ആറ് റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുമാണ് പുറത്തായത്. 40  റണ്‍സുമായി മയാങ്ക് അഗര്‍വാളും രണ്ട് റണ്‍സ് നേടിയ കോഹ്ലിയുമാണ് ക്രീസില്‍.

രോഹിത് ശര്‍മയെ പുറത്തിരുത്തിയാണ് കോഹ്ലിയും സംഘവും രണ്ടാം ടെസ്റ്റിലും ഇറങ്ങിയത്. ആദ്യ മത്സത്തിലെ ടീം തന്നെയാണ് രണ്ടാം ടെസ്റ്റിലും പരീക്ഷിക്കുന്നത്. ആദ്യ മത്സരത്തില്‍ 318 റണ്‍സിനു ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

രണ്ട് പുതുമുഖതാരവുമായാണ് വെസ്റ്റിന്‍ഡീസ് ഇറങ്ങുന്നത്. റഖീം കോര്‍ണ്‍വെല്‍, ജമര്‍ ഹാമില്‍ടണ്‍ എന്നിവരാണ് ടെസ്റ്റിലെ അരങ്ങേറ്റക്കാര്‍.


Keywords: World, West Indies, News, Sports, India, Cricket, WI bowl against unchanged India; Cornwall, Hamilton get debuts