Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ കളിക്കാന്‍ ശിഖര്‍ ധവാന്‍ എത്തുന്നു, സെപ്തംബര്‍ 4നും 6നും നടക്കുന്ന ഏകദിന മത്സരങ്ങളില്‍ ഇറങ്ങും

ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​ന്‍ ഇ​ന്ത്യ-​എ ടീ​മി​ല്‍. National, Mumbai, News, Cricket, Shikhar Dhawan replaces Vijay Shankar in India A squad for last 2 ODIs vs South Africa A
മുംബൈ: (www.kvartha.com 30.08.2019) ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കേരളത്തില്‍ കളിക്കാനെത്തുന്നു. സെപ്തംബര്‍ നാലിനും ആറിനും തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിലാണ് ധവാന്‍ ഇറങ്ങുക. കൈവിരലിന് പരിക്കേറ്റ വിജയ് ശങ്കറിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിലാണ് ധവാനെ കളിപ്പിക്കുന്നത്.

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലാണ് ധവാനെ ഉള്‍പ്പെടുത്തിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്. ഓഗസ്റ്റ് 31, സെപ്തംബര്‍ രണ്ട് തീയതികളിലാണ് മറ്റു മത്സരങ്ങള്‍. ബിസിസിഐയാണ് ഇക്കാര്യം വ്യക്തമാക്കിയത്.



Keywords: National, Mumbai, News, Cricket, Shikhar Dhawan replaces Vijay Shankar in India A squad for last 2 ODIs vs South Africa A