Follow KVARTHA on Google news Follow Us!
ad

കേയി കുടുംബത്തിന് സൗദിയില്‍ നിന്നും കിട്ടാനുള്ള 5000 കോടിയില്‍ ഉടന്‍ തീരുമാനം; തുക കൈമാറാന്‍ കേന്ദ്രം ഇടപെടുന്നു; നഷ്ട പരിഹാരം സംസ്ഥാന വഖഫ് ബോര്‍ഡിലേക്ക് ആസ്തിയായി ലയിപ്പിക്കണമെന്ന് ഒരുവിഭാഗം; നിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി

തലശേരിയിലെ പ്രമുഖ തറവാടായ കേയി കുടുംബത്തിന് 5000 കോടി കിട്ടാനുള്ളKannur, News, Lifestyle & Fashion, Compensation, Family, New Delhi, Thiruvananthapuram, Muslim-League, Kerala,
കണ്ണൂര്‍:(www.kvartha.com 30.08.2019) തലശേരിയിലെ പ്രമുഖ തറവാടായ കേയി കുടുംബത്തിന് 5000 കോടി കിട്ടാനുള്ള വിഷയത്തില്‍ അടിയന്തിരമായി ഇടപെടുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്തര്‍ നവാസ് നഖ് വി. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ കേയി റുബാത്ത് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സര്‍ക്കാര്‍ ഈ കാര്യം വ്യക്തമാക്കിയത്.

സൗദിയിലെ മക്കവിശുദ്ധ തീര്‍ഥാടന കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന റൂബാത്ത് ഏറ്റെടുത്തതിനാലാണ് ഇതിന്റെ ഇപ്പോഴത്തെ അവകാശികളായ കേയി കുടുംബത്തിന് പ്രതിഫലത്തുകയായ 5000 കോടി രൂപ നല്‍കാന്‍ സൗദി സര്‍ക്കാര്‍ തയാറായത്. എന്നാല്‍ ഇന്ത്യയിലേക്ക് പണമെത്തിക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നീണ്ടു പോവുകയായിരുന്നു.


തിരുവനന്തപുരം മുതല്‍ മംഗളുര് വരെ വ്യാപിച്ചു കിടക്കുന്നതാണ് കേയി കുടുംബത്തിന്റെ വ്യാപ്തി. വിദേശ രാജ്യങ്ങളിലും ഇവര്‍ താമസിക്കുന്നുണ്ട്. തുക പങ്കു വയ്ക്കുന്നതുമായി ബന്ധപ്പെട്ട അവകാശ തര്‍ക്കങ്ങള്‍ ചില കുടുംബങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നെങ്കിലും ഏറെക്കുറെ പരിഹരിച്ചതായി ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സിദ്ദിഖ് പറഞ്ഞു.

എന്നാല്‍ കേയി റുബാത്തിനായി ലഭിക്കുന്ന നഷ്ട പരിഹാരം സംസ്ഥാന വഖഫ് ബോര്‍ഡിലേക്ക് ആസ്തിയായി ലയിപ്പിക്കണമെന്നാണ് വഖഫ് ബോര്‍ഡ് നിലപാട്. ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കളും ഇതിനോട് യോജിക്കുന്നു. ഈ നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേയി റുബാത്ത് ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്.

റുബാത്ത് പൂര്‍ണമായും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെന്നും വഖഫ് ബോര്‍ഡിന് ഒരിക്കലും അവകാശമുന്നയിക്കാന്‍ കഴിയില്ലെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വഖഫ് ബോര്‍ഡുചെയര്‍മാനും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നിവേദനം നല്‍കിയിട്ടുണ്ട്. ഇതിനിടെ എത്രയും പെട്ടെന്ന് പണം കൈമാറാനുള്ള സന്നദ്ധത സൗദി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇക്കാര്യത്തിന് കേന്ദ്ര സര്‍ക്കാരും പച്ചക്കൊടി കാട്ടിയിട്ടുണ്ട്. സാങ്കേതിക കുരുക്കുകള്‍ നീങ്ങിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ 5000 കോടി തങ്ങള്‍ക്കു ലഭിക്കുമെന്നാണ് കേയി കുടുംബാംഗങ്ങളുടെയും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെയും പ്രതീക്ഷ. നിവേദക സംഘത്തിന് സിദ്ദിഖ് വലിയകത്ത്, ടി പി നിസാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saudi Arabia to pay Rs 5000 crore to Indian family, Kannur, News, Lifestyle & Fashion, Compensation, Family, New Delhi, Thiruvananthapuram, Muslim-League, Kerala.