Follow KVARTHA on Google news Follow Us!
ad

സൗദി സര്‍ക്കാരില്‍ നിന്നും തലശ്ശേരിയിലെ മുസ്‌ലിം തറവാട്ടിലേക്ക് 5,000 കോടി രൂപയെത്തുന്നു; കേയി കുടുംബത്തിന് ലഭിക്കുന്ന കോടികള്‍ തലശ്ശേരിയുടെ മുഖച്ഛായ മാറ്റുമോ? KVARTHA SPECIAL

സൗദി സര്‍ക്കാരില്‍ നിന്നും തലശ്ശേരിയിലെ മുസ്‌ലിം തറവാടായ കേയി കുടുംബത്തിലേക്ക് 5,000 കോടി രൂപയെത്തും. ഈ വന്‍ തുകയുടെ ഉടമസ്ഥതാവകാശം കേയി കുടുംബത്തിSaudi Arabia to pay Rs 5000 crore to Indian family, Kerala, Kannur, News, Saudi Arabia, Gulf, Thalassery,
കണ്ണൂര്‍: (www.kvartha.com 31.07.2019) സൗദി സര്‍ക്കാരില്‍ നിന്നും തലശ്ശേരിയിലെ മുസ്‌ലിം തറവാടായ കേയി കുടുംബത്തിലേക്ക് 5,000 കോടി രൂപയെത്തും. ഈ വന്‍ തുകയുടെ ഉടമസ്ഥതാവകാശം കേയി കുടുംബത്തിലെ പിന്‍തലമുറക്കാരായ  മുന്നൂറ്റമ്പതോളം വരുന്ന കുടുംബാംഗങ്ങള്‍ക്കാണ്. സൗദി അറേബ്യയിലെ മക്കയില്‍ കേയി കുടുംബത്തിനുണ്ടായിരുന്ന റുബാത്ത് (സത്രം) ഏറ്റെടുത്തതിന്റെ നഷ്ടപരിഹാര തുകയായ 5000 കോടി രൂപയാണ് കേയി കുടുംബത്തിന് സൗദി സര്‍ക്കാര്‍ നല്‍കുന്നത്.

കേയി റുബാത്ത് കര്‍മ്മസമിതി ഭാരവാഹികള്‍ ന്യൂഡല്‍ഹിയിലെത്തി കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നവ്‌വിയെ കണ്ടപ്പോഴാണ് തുക കൈമാറാന്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ച വിവരം അറിയിച്ചത്.

പിതാമഹന്‍ ചെയ്ത പുണ്യം തുണയായി

രണ്ട് നൂറ്റാണ്ടു മുമ്പ് കേയി കുടുംബത്തിലെ കാരണവരായിരുന്ന ചൊവ്വാക്കാരന്‍ വലിയപുരയില്‍ മാഹിന്‍കുട്ടി ഇളയ ആണ് മക്കയില്‍ കേയി റുബാത്ത് നിര്‍മിച്ചത്. മക്കയില്‍ ഹജ്ജ് കര്‍മത്തിനെത്തുന്ന മലബാറിലെ ഹാജിമാര്‍ക്ക് വിശ്രമിക്കാനായിരുന്നു സത്രം നിര്‍മിച്ചത്. സൗദി അറേബ്യയുമായി വ്യാപാരവാണിജ്യ ബന്ധങ്ങളുണ്ടായിരുന്ന കേയി കുടുംബത്തിന്റെ സ്വന്തം സ്വത്തായിരുന്നു റുബാത്ത്. ഹൈദരാബാദ് നിസാം റുബാത്തും, ആര്‍ക്കോട്ട് നിസാം റുബാത്തും കേയി റുബാത്തിനു സമീപമുണ്ടായിരുന്നു. 1968ല്‍ മൂന്നു റുബാത്തും സൗദി സര്‍ക്കാര്‍ ഏറ്റെടുത്ത് പൊളിച്ചുനീക്കി. മറ്റ് രണ്ട് റുബാത്തുകളും പുനര്‍നിര്‍മ്മിച്ച സൗദി സര്‍ക്കാര്‍ കേയി റുബാത്തിന്റെ അവകാശികളെ കണ്ടെത്താത്തതിനാല്‍ നഷ്ടപരിഹാര തുക ഖജനാവില്‍ നിക്ഷേപിക്കുകയായിരുന്നു.

അരനൂറ്റാണ്ടിലേറെ നീളും ശ്രമങ്ങള്‍

എന്നാല്‍ ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടും ഈ തുക ലഭിക്കുന്നതില്‍ തടസങ്ങള്‍ നേരിട്ടു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് കേയി കുടുംബാഗമായ ടി ടി പി അബ്ദുല്ല സൗദി അംബാസഡറായിരുന്നു. ഈ തുക കുടുംബാംഗങ്ങള്‍ക്ക് ലഭിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം വിജയം കണ്ടില്ല. ഇതിനിടെ അനന്തരാവകാശികള്‍ പലരും മണ്‍മറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേയി കുടുംബവുമായി ബന്ധമുളള അന്നത്തെ ഏറണാകുളം ജില്ലാ കലക്ടര്‍ എ പി മുഹമ്മദ് ഹനീഷിനെ നോഡല്‍ ഓഫീസറായി നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. ഇതേ സമയം നഷ്ടപരിഹാര തുകയ്ക്ക് കണ്ണൂരിലെ പ്രമുഖരാജവംശമായ അറക്കല്‍ കുടുംബവും അവകാശമുന്നയിച്ചത് തടസ്സമായി.

റുബാത്ത് സ്ഥാപിച്ച ചൊവ്വക്കാരന്‍ വലിയപുരയില്‍ മാഹിന്‍കുട്ടി ഇളയ വിവാഹം കഴിച്ചത് അറക്കല്‍ കുടുംബത്തില്‍ നിന്നാണത്രെ. ഇതാണ് അറക്കല്‍ കുടുംബത്തിന്റെ അവകാശവാദത്തിന് കാരണം. കണ്ണൂര്‍ ജില്ലാ കലക്ടറേറ്റില്‍ നടന്ന മാരത്തോണ്‍ തെളിവെടുപ്പിലാണ് അവകാശികളെ കണ്ടെത്തിയത്. 350 ഓളം കുടുംബാംഗങ്ങളാണ് തെളിവെടുപ്പില്‍ പങ്കെടുത്തത്. കേന്ദ്രവിദേശകാര്യവകുപ്പിന്റെ ഇടപെടലുകളാണ് തുക കൈമാറാല്‍ പ്രക്രിയ വേഗത്തില്‍ സാധ്യമാക്കിയത്. എന്തുതന്നെയായാലും കേയി കുടുംബത്തിന് ലഭിക്കുന്ന അയ്യായിരം കോടി തലശ്ശേരിയുടെ മുഖച്ഛായ തന്നെ മാറുമെന്നുറപ്പാണ്.


Keywords: Saudi Arabia to pay Rs 5000 crore to Indian family, Kerala, Kannur, News, Saudi Arabia, Gulf, Thalassery,