Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയെ പീഡിപ്പിച്ച എ ആര്‍ ക്യാമ്പിലെ എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു

ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ Kerala, News, Kozhikode, Molestation, Women, Police, Suspension, Molestation case: AR Camp SI Suspended
കോഴിക്കോട്: (www.kvartha.com 30.08.2019) ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ എ ആര്‍ ക്യാമ്പിലെ പോലീസുദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് എ ആര്‍ ക്യാമ്പിലെ എസ്‌ഐ ജി എസ് അനിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വര്‍ഷങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന പയ്യോളി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പയ്യോളി പോലീസ് കഴിഞ്ഞ ദിവസം അനിലിനെ അറസ്റ്റ് ചെയ്തിരുന്നു.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിക്ക് അഞ്ചു വയസുള്ള ഒരു മകനുണ്ട്. 2017 സെപ്റ്റംബര്‍ മുതല്‍ അനില്‍ യുവതിയെ പീഡിപ്പിച്ചുവന്നിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, ശാരീരിക മര്‍ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പയ്യോളി സിഐ എം ആര്‍ ബിജുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് പയ്യോളി സ്‌റ്റേഷനില്‍ എസ്‌ഐ ആയിരിക്കെ പരാതി നല്‍കാന്‍ സ്‌റ്റേഷനിലെത്തിയ യുവതിയുമായി അനില്‍ പരിചയം സ്ഥാപിക്കുകയും തുടര്‍ന്ന് വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പരാതിക്കാരിയെ അനിലിന്റെ രണ്ടാം ഭാര്യയും ആദ്യ ഭാര്യയിലെ മകളും മരുമകനും ചേര്‍ന്ന് ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. എസ്‌ഐക്കെതിരെ നല്‍കിയ മൊഴി മാറ്റിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതായി പോലീസിന് നല്‍കിയ പരാതിയിലുണ്ട്.


Keywords: Kerala, News, Kozhikode, Molestation, Women, Police, Suspension, Molestation case: AR Camp SI Suspended