Follow KVARTHA on Google news Follow Us!
ad

ബെയ്‌സ് ബോള്‍ താരത്തിന്റെ ഭാര്യയേയും മകനേയും ഭാര്യാ മാതാവിനേയും വീടിനുള്ളില്‍ വെടിവെച്ച് കൊലപ്പെടുത്തി; ഭാര്യാ സഹോദരന്‍ അറസ്റ്റില്‍

ബെയ്‌സ്‌ബോള്‍ താരം ബ്ലേക്ക് ബിവെന്‍സിന്റെ ഭാര്യയെയും മകനെയും News, Arrested, Police, Murder, Gun attack, World, Criminal Case, Crime,
പിറ്റ്‌സില്‍വേനിയ: (www.kvartha.com 30.08.2019) ബെയ്‌സ്‌ബോള്‍ താരം ബ്ലേക്ക് ബിവെന്‍സിന്റെ ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യാ സഹോദരന്‍ മാത്യു തോമസ് ബെര്‍ണാര്‍ഡിനെ (18) പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ വെര്‍ജീനിയയിലെ വീട്ടിലായിരുന്നു കൊലപാതകം നടന്നത്. ചൊവ്വാഴ്ച ഉച്ചയോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പിറ്റ്‌സില്‍വേനിയ കൗണ്ടിയില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നും വെടിയൊച്ച കേട്ടതായി അടുത്ത ബന്ധു പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് വീട്ടിലെത്തിയപ്പോഴാണ് ബിവെന്‍സിന്റെ ഭാര്യയും 14 മാസം പ്രായമുള്ള മകനും ഭാര്യാ മാതാവും വെടിയേറ്റു മരിച്ചു കിടക്കുന്നത് കണ്ടത്.

Minor league baseball player's wife, baby, mother-in-law killed at their home: Sheriff, News, Arrested, Police, Murder, Gun attack, World, Criminal Case, Crime

മാത്യു തോമസ് ബെര്‍നാര്‍ഡിന്റെ അമ്മ ജോണ്‍ ബെര്‍ണാര്‍ഡ്(62), സഹോദരി എമിലി ബെര്‍ണാര്‍ഡ് ബിവന്‍സ്(25), 14മാസം പ്രായമുള്ള കുല്ലന്‍ ബിവന്‍സ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡാന്‍വില്ലേ കമ്മ്യൂണിറ്റി കോളജിലെ വിദ്യാര്‍ത്ഥിയാണ് പ്രതി മാത്യു തോമസ് ബെര്‍ണാര്‍ഡ്.

Minor league baseball player's wife, baby, mother-in-law killed at their home: Sheriff, News, Arrested, Police, Murder, Gun attack, World, Criminal Case, Crime

സംഭവത്തിനു ശേഷം നഗ്‌നനായി ഓടിപ്പോയ ബെര്‍ണാര്‍ഡ് വൃക്ഷ നിബിഡമായ സ്ഥലത്തു ഒളിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് പിടികൂടി ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോയതായും കൗണ്ടി വക്താവ് അറിയിച്ചു. ബെര്‍ണാര്‍ഡിനെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല.

 Minor league baseball player's wife, baby, mother-in-law killed at their home: Sheriff, News, Arrested, Police, Murder, Gun attack, World, Criminal Case, Crime

അതേസമയം ഇയാളുടെ വസ്ത്രം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബെര്‍ണാര്‍ഡിനെ കൂട്ട കൊലയ്ക്കു പ്രേരിപ്പിച്ചതെന്താണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Minor league baseball player's wife, baby, mother-in-law killed at their home: Sheriff, News, Arrested, Police, Murder, Gun attack, World, Criminal Case, Crime

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Minor league baseball player's wife, baby, mother-in-law killed at their home: Sheriff, News, Arrested, Police, Murder, Gun attack, World, Criminal Case, Crime.