Follow KVARTHA on Google news Follow Us!
ad

തങ്കക്കട്ടി കണ്ട് കണ്ണ് മഞ്ഞളിച്ചു; ആറ്റക്കോയ തങ്ങള്‍ക്ക് പോയത് പത്തുലക്ഷം

മൂന്ന് കിലോയോളം വരുന്ന വ്യാജ തങ്കക്കട്ടി വില്‍പ്പന നടത്തി പഴയങ്ങാടി മാട്ടൂല്‍ സ്വദേശിയെ കബളിപ്പിച്ച് പണവുമായി മുങ്ങിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. വയനാട് മുട്ടില്‍ സ്വദേശിKerala, Kannur, News, Cheating, Cash, Arrest, Police, Middle age man cheated by Youths; 1 arrested
പഴയങ്ങാടി: (www.kvartha.com 31.07.2019) മൂന്ന് കിലോയോളം വരുന്ന വ്യാജ തങ്കക്കട്ടി വില്‍പ്പന നടത്തി പഴയങ്ങാടി മാട്ടൂല്‍ സ്വദേശിയെ കബളിപ്പിച്ച് പണവുമായി മുങ്ങിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. വയനാട് മുട്ടില്‍ സ്വദേശി പുതിയപുരയില്‍ ഷാഹിദ് ഷുഹൈലിനെ (49) നെയാണ് തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം മഞ്ചേരിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 24നാണ് പഴയങ്ങാടി മാട്ടൂലിലെ ആറ്റക്കോയ തങ്ങളെ (46) ന്യൂമാഹി പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള മാഹിക്കടുത്തെ പുന്നോലില്‍ വിളിച്ചുവരുത്തി രണ്ടംഗസംഘം ചേര്‍ന്ന് വ്യാജതങ്കം നല്‍കി പണം വാങ്ങി വഞ്ചിച്ചത്. ലോഹക്കട്ടിയുടെ മുകളില്‍ മാത്രം സ്വര്‍ണം പൂശിയാണ് തങ്ങളെ തെറ്റിധരിപ്പിച്ചത്. സംശയം തോന്നിയപ്പോള്‍ ലോഹക്കട്ടി മുഴുവനായും പരിശോധിച്ചപ്പോള്‍ വെറും ലോഹമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ ന്യൂമാഹി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഈ സമയം രണ്ട് ഘട്ടങ്ങളിലായി 10 ലക്ഷം രൂപ തങ്ങളില്‍ നിന്ന് പ്രതികള്‍ കൈക്കലാക്കി കഴിഞ്ഞിരുന്നു.

രണ്ടാമനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അന്വേഷണസംഘം ഷുഹൈലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിയെ ആറ്റക്കോയ തങ്ങള്‍ തിരിച്ചറിഞ്ഞതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ പ്രതി മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലിസ് അന്വേഷിച്ചു വരികയാണ്.

വടക്കന്‍ കേരളത്തില്‍ പ്രതികള്‍ ഇതിനു സമാനമായ വേറെയും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. എന്നാല്‍ നാണക്കേട് ഭയന്ന് പലരും ഇക്കാര്യം പുറത്തുപറയാന്‍ തയാറാവുന്നില്ലെന്നതാണ് പൊലിസ് നേരിടുന്ന മറ്റൊരു പ്രശ്‌നം.


Keywords: Kerala, Kannur, News, Cheating, Cash, Arrest, Police, Middle age man cheated by Youths; 1 arrested