Follow KVARTHA on Google news Follow Us!
ad

കുട്ടികളില്‍ അക്രമ വാസന വളര്‍ത്തുന്ന വില്ലന്‍മാര്‍ ഇനി വേണ്ട; മലയാളിത്തമുള്ള തനിനാടന്‍ ആനിമേഷന്‍ ഗെയിമുകള്‍ ഉടന്‍ വരുന്നു

കുട്ടികളില്‍ അക്രമവാസന വളര്‍ത്തുന്ന, 'വില്ലന്മാര്‍ നായകനാകുന്ന' Kochi, News, Entertainment, Technology, Children, Business, Education, Kerala,
കൊച്ചി: (www.kvartha.com 01.08.2019) കുട്ടികളില്‍ അക്രമവാസന വളര്‍ത്തുന്ന, 'വില്ലന്മാര്‍ നായകനാകുന്ന' ഗെയിമുകള്‍ക്ക് വിട. പകരം, മലയാളിത്തമുള്ള തനിനാടന്‍ ആനിമേഷന്‍ ഗെയിമുകള്‍ ഉടന്‍ വരുന്നു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. സാംസ്‌കാരികവകുപ്പും സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് മൂല്യമുള്ള ചലിക്കുന്ന കളികളുമായി രംഗത്തെത്തുന്നത്.

സ്മാര്‍ട്ഫോണ്‍ സംവിധാനം സര്‍വസാധാരണമായതോടെ, വിഷ്വല്‍ ഇഫക്ട്‌സ് ആനിമേഷന്‍ ഗെയിമുകള്‍ കുട്ടികള്‍ അധികമായും തെരഞ്ഞെടുക്കുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍, ആവശ്യത്തിനു തദ്ദേശീയ ഗെയിമുകള്‍ ഇല്ലാത്തതിനാല്‍ വിദേശ ഗെയിമുകളാണ് കുട്ടികള്‍ അധികവും തെരഞ്ഞെടുക്കുന്നത്.

Kerala govt to introduce indigenously designed mobile games for kids, Kochi, News, Entertainment, Technology, Children, Business, Education, Kerala

വെടിവെയ്പ്, ബോംബിംഗ്, അക്രമങ്ങള്‍ എന്നിവ നിറഞ്ഞതാണ് ഇതില്‍ ഏറെയും. വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്തു മുന്നേറുന്ന കാര്‍, ബൈക്ക് ചേസിങ് എന്നിവയും ഇവയില്‍പെടും. ഇത്തരം ഗെയിമുകള്‍ കുട്ടികളില്‍ അക്രമവാസന, വ്യക്തിത്വവൈകല്യം എന്നിവയ്ക്കു കാരണമാകുമെന്ന് മന:ശ്ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇത്തരം ഹിംസാത്മക കളികള്‍ക്കുപകരം മാനുഷികമൂല്യങ്ങള്‍ നിറഞ്ഞവ ആസൂത്രണം ചെയ്യുക എന്നതാണ് സാംസ്‌കാരികവകുപ്പിന്റെ ലക്ഷ്യം. ഗെയിമിങ് ആനിമേഷന്‍ ഹാബിറ്റാറ്റ് എന്നു പേരിട്ട പദ്ധതിക്കായി 50 ലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ ഇതിനോടകം തന്നെ അനുവദിച്ചു കഴിഞ്ഞു.

വിഷ്വല്‍ ഇഫക്ട്‌സ് രംഗത്തെ വിദഗ്ധരെയും സ്വകാര്യസംരംഭകരെയും ചേര്‍ത്താണ് ഗെയിമുകള്‍ തയ്യാറാക്കുന്നത്. ആനിമേഷന്‍ വിഷ്വല്‍ ഇഫക്ട്‌സില്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റുഡിയോകളുടെ സഹകരണവും തേടും. സംസ്ഥാനത്തുനിന്നു പുതിയ പ്രതിഭകളെ കണ്ടെത്തി ഈ വിഷയത്തില്‍ ലോകത്തെ ഏറ്റവും മികച്ച സ്റ്റുഡിയോകളില്‍ പരിശീലനം ലഭ്യമാക്കും. കൂടാതെ ഗെയിമിങ്, വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയില്‍ ഹ്രസ്വകാല കോഴ്‌സുകളും നടത്തും.

പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ചലച്ചിത്രവികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് 23 ലക്ഷം രൂപ ചെലവുവരും. അടുത്തവര്‍ഷം ഗെയിമുകള്‍ പുറത്തിറക്കാമെന്നാണു പ്രതീക്ഷ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala govt to introduce indigenously designed mobile games for kids, Kochi, News, Entertainment, Technology, Children, Business, Education, Kerala.