Follow KVARTHA on Google news Follow Us!
ad

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച് പതംവരുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആഹ്വാനം; പറഞ്ഞ് നാക്ക് വായിലിടുന്നതിന് മുമ്പു തന്നെ നേതാവിനെതിരെ അത് നടപ്പിലാക്കി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; അടിയില്‍ അന്തംവിട്ട് ബംഗാളിലെ ബിജെപി നേതൃത്വം

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച് പതംവരുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ ആഹ്വാനം. ഇത്തരത്തില്‍ ആഹ്വാനം നടത്തിയതിനെ Kolkata, News, National, Politics, BJP, Worker, Case, Police, attack
കൊല്‍ക്കത്ത: (www.kvartha.com 30.08.2019) തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച് പതംവരുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ ആഹ്വാനം. ഇത്തരത്തില്‍ ആഹ്വാനം നടത്തിയതിനെ തുടര്‍ന്ന് ദിലീപ് ഘോഷ് ആക്രമിക്കപ്പെട്ടു. വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്ത നഗരത്തിലെ ലേക് ടൗണില്‍ പ്രഭാത സവാരി കഴിഞ്ഞ് ചായ് പേ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ബിജെപി പ്രവര്‍ത്തകനെതിരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച കിഴക്കന്‍ മിഡ്നാപ്പൂരില്‍ പശ്ചിമ ബംഗാള്‍ പോലീസിനെയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം പ്രസംഗിച്ചിരുന്നു. ഇതെതുടര്‍ന്ന് പശ്ചിമ ബംഗാള്‍ പോലീസ് ദിലീപ് ഘോഷിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റിരുന്നു. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ദിലീപ് ഘോഷ് ആരോപിച്ചത്.

Kolkata, News, National, Politics, BJP, Worker, Case, Police, Attack, Dilip Ghosh attacked by mob in Kolkata's Lake Town

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kolkata, News, National, Politics, BJP, Worker, Case, Police, Attack, Dilip Ghosh attacked by mob in Kolkata's Lake Town