Follow KVARTHA on Google news Follow Us!
ad

ജോലി സമയത്ത് ജീന്‍സും ടീ ഷര്‍ട്ടും ധരിക്കരുത്; നിരോധനം ബിഹാര്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍

ജോലി സമയത്ത് ജീന്‍സും ടീ ഷര്‍ട്ടും ധരിക്കരുതെന്ന നിരോധനം പുറപ്പെടുവിച്ച് Patna, News, Lifestyle & Fashion, Secretariat, National,
പട്‌ന: (www.kvartha.com 30.08.2019) ജോലി സമയത്ത് ജീന്‍സും ടീ ഷര്‍ട്ടും ധരിക്കരുതെന്ന നിരോധനം പുറപ്പെടുവിച്ച് ബിഹാര്‍ സംസ്ഥാന സെക്രട്ടേറിയറ്റ്. സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കി. എല്ലാവരും ഇളം നിറങ്ങളുള്ള കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശം. റാങ്ക് വ്യത്യാസമില്ലാതെ എല്ലാവരും പുതുക്കിയ വസ്ത്രധാരണരീതി പിന്തുടരണമെന്നും ഉത്തരവില്‍ പറയുന്നു.

 Bihar Govt Bans Jeans, T-shirts in Secretariat, Orders 'Decent, Simple and Sober' Attire,Patna, News, Lifestyle & Fashion, Secretariat, National

ഓഫീസ് സംസ്‌കാരത്തിന് ചേരാത്ത രീതിയിലുള്ള വസ്ത്രധാരണം പല ജീവനക്കാരും നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് ഓഫീസുകളുടെ മാന്യതയ്ക്ക് ചേരാത്തതാണെന്ന് ബോധ്യമായതിനാലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും ഉത്തരവ് പുറപ്പെടുവിച്ച അപ്പര്‍ സെക്രട്ടറി മഹാദേവ് പ്രസാദ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bihar Govt Bans Jeans, T-shirts in Secretariat, Orders 'Decent, Simple and Sober' Attire,Patna, News, Lifestyle & Fashion, Secretariat, National.